ഡിജിറ്റല്‍ പേമെന്റ് ഭിന്നശേഷിസൗഹൃദമാക്കണം:റിസര്‍വ് ബാങ്ക്

moonamvazhi

ബാങ്കുകളും അംഗീകൃതബാങ്കിതരപേമെന്റ് സേവനദാതാക്കാളും ഭിന്നശേഷിക്കാര്‍ക്കു സുഗമമായി ഉപയോഗിക്കാനാവുംവിധം പേമെന്റ് സംവിധാനങ്ങളിലും ഉപകരണങ്ങളിലും മാറ്റം വരുത്തണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) മെഷീനുകള്‍ അടക്കമുള്ള ഇത്തരം ഉപകരണങ്ങളും സംവിധാനങ്ങളും വിലയിരുത്തുകയും വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളും അവ നടപ്പാക്കാനുള്ള സമയബന്ധിതപദ്ധതിയും അതിനുള്ള നോഡല്‍ ഓഫീസറുടെ വിവരങ്ങളും ഒരുമാസത്തിനകം റിസര്‍വ് ബാങ്കിനെ അറിയിക്കുകയും വേണം. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ വേണം നടപ്പാക്കാന്‍.

ധനമന്ത്രാലയം ഫെബ്രുവരി രണ്ടിനു പ്രസിദ്ധീകരിച്ച പ്രാപ്യതാനിലവാരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.