സഹകരണവാരം: ലോഗോമത്സരത്തില്‍ വിഷ്ണു കെ.വി.ക്ക് ഒന്നാം സ്ഥാനം
സഹകരണവാരാഘോഷം – 2024ന്റെ ലോഗോ മല്‍സരത്തില്‍ എറണാകുളം വടക്കന്‍ പറവൂര്‍ സഹകരണപരിശീലനകോളേജിലെ ജെ.ഡി.സി. വിദ്യാര്‍ഥി വിഷ്ണു കെ.വി. തയ്യാറാക്കിയ ലോഗോയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. 12 എന്‍ട്രികളാണു കിട്ടിയത്. മൂന്നംഗസമിതിയാണു വിജയിയെ തിരഞ്ഞെടുത്തത്.
71-ാം സഹകരണവാരാഘോഷം നവംബര്‍ 14നു കളമശ്ശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഓഫീസ് കളമശ്ശേരി സഹകരണബാങ്ക് കെട്ടിടത്തില്‍ കേരളബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനസഹകരണയൂണിയന്‍ ഭരണസമിതിയംഗം വി.എം. ശശി ചെയര്‍മാനും എറണാകുളം ജില്ലാ സഹകരണവകുപ്പു ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ് ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. വാരാഘോഷത്തിന്റെ സമാപനം മലപ്പുറത്തായിരിക്കും.