കോഴിക്കോട് ജില്ല സഹകരണ ടീംഓഡിറ്റ് വിശദീകരണയോഗം 27ന്

Moonamvazhi

സഹകരണഓഡിറ്റ് ശക്തമാക്കാന്‍ ആവിഷ്‌കരിച്ച ടീംഓഡിറ്റ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി മെയ് 27നു ചാലപ്പുറത്ത് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ടീം ഓഡിറ്റ് പദ്ധതിവിശദീകരണയോഗം നടത്തും. രാവിലെ 10.30നു യോഗം തുടങ്ങും. സഹകരണഓഡിറ്റ് ഡയറക്ടറേറ്റ് ജോ. ഡയറക്ടര്‍ പ്രഭിത്ത് എസ.് പദ്ധതി വിശദീകരിക്കും. കോഴിക്കോട് സഹകരണഓഡിറ്റ് ജോ. ഡയറക്ടര്‍-ഇന്‍-ചാര്‍ജ് എന്‍.എം. ഷീജ അധ്യക്ഷയായിരിക്കും. സംസ്ഥാന സഹകരണയൂണിയന്‍ അംഗം എന്‍.കെ. രാമചന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, കേരളബാങ്ക് ഭരണസമിതിയംഗം ഇ. രമേഷ്ബാബു, പാക്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാര്‍ ടി.പി. ശ്രീധരന്‍, കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍, വടകര സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍, പാക്‌സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി പി.കെ. ദിവാകരന്‍മാസ്റ്റര്‍, പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത്കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കോഴിക്കോട് സഹകരണസംഘം ജോ. രജിസ്ട്രാര്‍ (ജനറല്‍) ബി. സുധ സ്വാഗതവും കോഴിക്കോട് സഹകരണ ജോ. ഡയറക്ടര്‍ ഓഡിറ്റ്ഓഫീസ് അസി. ഡയറക്ടര്‍ എം. സുഭാഷ് നന്ദിയും പറയും.

സഹകരണമേഖലയുടെ ആധുനികീകരണം കാര്യക്ഷമമാക്കാനും വിശ്വാസ്യത ഉറപ്പാക്കാനും സഹകരണ ഓഡിറ്റ് ശക്തമാക്കണമെന്ന നിഗമനത്തെത്തുടര്‍ന്നാണു ടീം ഓഡിറ്റ് നടപ്പാക്കുന്നത്. പ്രമുഖസഹകാരികളും സഹകരണവകുപ്പുദ്യോഗസ്ഥരും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi