കരുതല്‍ധനവും കാര്‍ഷികനിധിയും വകമാറ്ററുത്: എംപ്ലോയീസ് ഫ്രണ്ട്

moonamvazhi
ലാഭത്തിലുള്ള സഹകരണസംഘങ്ങളുടെ കരുതല്‍ധനത്തിന്റെയും കാര്‍ഷിക വായ്പാസ്ഥിരതാനിധിയുടെയും 50 ശതമാനംവരെ സഹകരണ പുനരുദ്ധാരണനിധിയിലേക്കു വകമാറ്റാനുള്ള സഹകരണനിയമഭേദഗതി പിന്‍വലിക്കണമെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാനേതൃത്വ പരിശീലനക്യാമ്പ് ആവശ്യപ്പെട്ടു. കരുതുല്‍ധനം മാറ്റുന്നതു സംഘങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്നും വായ്പാസംഘത്തിലേക്കു തുടര്‍ച്ചയായി മൂന്നുതവണയിലേറെ മത്സരിക്കരുതെന്ന വ്യവസ്ഥ മൗലികാവകാശലംഘനമാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.ഡി. സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം. രാമദാസ് അധ്യക്ഷനായിരുന്നു.
സംസ്ഥാനവൈസ്പ്രസിഡന്റ് ടി.വി. ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി പി.പി. ഷിയാജ്, കെ.പി. അബ്ദുള്‍അസീസ് കുറ്റിപ്പുറം, അനീഷ്മാത്യു വഴിക്കടവ്, കന്‍മനം മുഹമ്മദ് ബഷീര്‍, പി. മുഹമ്മദ് കോയ, കാസിംമുഹമ്മദ് ബഷീര്‍, സോമവര്‍മ മാറഞ്ചേരി, സി.കെ. അന്‍വര്‍, കെ. പ്രീതി, അരൂണ്‍ശ്രീരാജ്, നൗഷാദ് വളാഞ്ചേരി, പി.സി. ജയകുമാര്‍, സി.പി. ഷീജ, അനീഷ് കാറ്റാടി, എ. അഹമ്മദാലി, ബൈജു വളാഞ്ചേരി, രവികുമാര്‍ ചീക്കോട്, ടി.വി. ബഷീര്‍, ഷംസുദ്ധീന്‍ പൂക്കിപ്പറമ്പ്, ഫൈസല്‍ പന്തല്ലൂര്‍, ആരിഫ എടരിക്കോട് എന്നിവര്‍ സംസാരിച്ചു.