റോബർട്ട് ഓവൻ പുരസ്‌കാരം കോലിയക്കോട് എൻ കൃഷ്ണൻ നായർക്ക് , കോപ്‌ഡേ പുരസ്‌കാരം ഊരാളുങ്കലിന്

moonamvazhi

അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച സഹകാരിയ്ക്കുള്ള റോബർട്ട് ഓവൻപുരസ്‌കാരത്തിന് മുൻ എം.എൽ.എ. കൂടിയായ കോലിയക്കോട് എൻ കൃഷ്ണൻ നായർ അർഹനായി .

കേരളത്തിലെ സഹകരണമേഖലയെ രാജ്യത്തെ ഏറ്റവും മികച്ച സഹകരണ പ്രസ്ഥാനമാക്കി മാറ്റുന്നതിനായി കഴിഞ്ഞ 60 വർഷക്കാലം സജീവസാന്നിധ്യമായി അക്ഷീണം പ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന്റെ ആ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായ അദ്ദേഹം നാഷ്ണൽ കോ ഓപറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ ഗവേണിഗ് ബോർഡ് മെമ്പറാണ്.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ വെൽഫയർ ബോർഡ് മെമ്പർ, കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് ഗ്യാരന്റി ഫണ്ട് ബോർഡ് മെമ്പർ എന്നീ ചുമതലുകളും മുൻ എം എൽ എ കൂടിയായ അദ്ദേഹം നിർവ്വഹിച്ചു വരുന്നു. കാലങ്ങളായി കേരളത്തിലെ സഹകരണ മേഖലയിലെ സജീവ സാന്നിധ്യമായ കോലിയക്കോട് എൻ കൃഷ്ണൻ നായർ കേരള സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡറക്ടർ , കേരള സംസ്ഥാന സഹകരണ ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റ്, മാണിയേക്കൽ സർവ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ്, പരിയാരംസഹകരണ മെഡിക്കൽ കോളേജിന്റെ ഡയറക്ടർ, കേരഫെഡിന്റെ ഡയറക്ടർ എൻ. സി. ആർ. ഡി. ബി. എഫിന്റെ ഡയറക്ടർ ബോർഡ് മെമ്പർ, നാഷ്ണൽ കോ- ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആന്റ് റൂറൽ ഡവലപ്പ്‌മെന്റ് ബാങ്ക് ഫെഡറേഷന്റെ ഡയറക്ടർ ബോർഡ് മെമ്പർ , കേരള സർവ്വകലാശാല സിൻഡിക്കേറ്റ് സെനറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും അദ്ദേഹം വച്ചിരുന്നു.

സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പത്ത് വിഭാഗങ്ങളിലെ സഹകരണസ്ഥാപനങ്ങൾക്കാണ് സഹകരണ വകുപ്പ് അവാർഡ് നൽകുന്നത്. ഇതോടൊപ്പം സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരമായ കോപ് ഡേ പുരസ്‌കാരം, സഹകരണ എക്സലൻസ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.ഒന്നാം സംസ്ഥാനക്കാർക്കും വ്യക്തിഗത അവാർഡുകൾക്കു ഒരുലക്ഷം രൂപയാണ് അവാർഡ് തുകയായി നൽകുന്നത്. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും, മൂന്നാം സ്ഥാന ക്കാർക്ക് 25,000 രൂപയുമാണ് അവാർഡ്.

സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് (കോപ് ഡേ പുരസ്‌കാരം 2024) അർഹമായിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് .(ഒരു ലക്ഷം രൂപയും ഫലകവും) . നാലു നോമിനേഷനുകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. പുരസ്‌കാരങ്ങൾ എല്ലാം ശനിയാഴ്ച്ച അന്തർദേശീയ ദേശീയ സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാനം നടക്കുന്ന കോട്ടയത്ത് വച്ച് സമ്മാനിക്കും.

2024 വർഷത്തെ സഹകരണ അവാർഡ് വിവരം

  • പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ

ഒന്നാം സ്ഥാനം : – കതിരൂർ സവ്വീസ് സഹകരണ ബാങ്ക് ക്‌ളിപ്തം നമ്പർ എഫ് 1262 കണ്ണൂർ
രണ്ടാം സ്ഥാനം: – പേരൂർക്കട സർവ്വീസ് സഹകരണബാങ്ക് ക്‌ളിപ്തം നമ്പർ – 1422 തിരുവനന്തപുരം ,
മൂന്നാം സ്ഥാനം : – വെള്ളൂർ സവ്വീസ് സഹകരണബാങ്ക് ക്‌ളിപ്തം നമ്പർ 3971, കണ്ണൂർ

  • എംപ്‌ളോയീസ് സഹകരണസംഘങ്ങൾ

ഒന്നാം സ്ഥാനം: – കോഴിക്കോട് സിറ്റി പൊലീസ് എംപ്‌ളോയിസ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ 963 കോഴിക്കോട്,
രണ്ടാംസ്ഥാനം: – മലപ്പുറം എയിഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ എം 49 മലപ്പുറം,
മൂന്നാം സ്ഥാനം: – എറണാകുളം ഡിസ്ട്രിക്ട് പൊലീസ് ക്രെഡിറ്റ് സഹകരണസംഘം ക്‌ളിപ്തം നമ്പർ ഇ 877 എറണാകുളം,

  • വനിതാ സഹകരണസംഘങ്ങൾ

ഒന്നാംസ്ഥാനം: – വെള്ളോറ വനിതാ സവ്വീസ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ സി 1800കണ്ണൂർ
രണ്ടാംസ്ഥാനം: – ഉദുമവനിതാ സവ്വീസ് സഹകരണ സംഘം ക്‌ളിപതം നംമ്പർ എസ് കാസർഗോഡ് 284
മൂന്നാം സ്ഥാനം: – രണ്ട് സഹകരണ സംഘങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. ചെണ്ടയാട് വനിതാ സഹകരണ സംഘം ക്‌ളിപതം നംമ്പർ എസി 1378കണ്ണൂർ , അഴിയൂർ വനിതാ സഹകരണ സംഘം ക്‌ളിപതം നംമ്പർ ഡി 2661 കോഴിക്കോട്

  • പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം : -വള്ളിച്ചിറ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ 1071 തിരുവനന്തപുരം ,
രണ്ടാം സ്ഥാനം : – എളങ്കുന്നപ്പുഴ പട്ടിജാതി പട്ടിക വർഗ സർവ്വീസ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ ഇ 295 എറണാകുളം
മൂന്നാം സ്ഥാനം : -കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ എം 390 മലപ്പുറം

  • അർബൻ സഹകരണബാങ്ക്

ഒന്നാം സ്ഥാനം : -പീപ്പിൾസ് അർബൻ സഹകരണബാങ്ക് ക്‌ളിപ്തം നമ്പർ 51 തൃപ്പൂണിത്തുറ എറണാകുളം
രണ്ടാംസ്ഥാനം : -കാലിക്കറ്റ് കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക് ക്‌ളിപ്തം നമ്പർ 1538 കോഴിക്കോട്,
മൂന്നാം സ്ഥാനം :- കോസ്റ്റൽ അർബൻ കോ ഓപറേറ്റീവ് ബാങ്ക് ക്‌ളിപ്തം നമ്പർ 3036 കൊല്ലം

  • പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്

ഒന്നാം സ്ഥാനം :- കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്‌ളിപ്തം നമ്പർ ഇ 326 എറണാകുളം
രണ്ടാം സ്ഥാനം :- ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്‌ളിപ്തം നമ്പർ പി 620 പാലക്കാട്
മൂന്നാം സ്ഥാനം :- ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്‌ളിപ്തം നമ്പർ പി 621 പാലക്കാട്

  • പലവക സഹകരണ സംഘങ്ങൾ

ഒന്നാംസ്ഥാനം :- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്‌ളിപ്തം നമ്പർ 10957 കോഴിക്കോട്,
രണ്ടാംസ്ഥാനം ( രണ്ടു സംഘങ്ങൾക്ക്) :- കർത്തേടം റൂറൽ സഹകരണ സംഘം ക്‌ളിപ്തം 385 എറണാകുളം , കേരളപൊലീസ് ഹൗസിങ്ങ് സഹകരണ സംഘം ക്‌ളിപ്തം നമ്പർ 4348 എറണാകളും, മൂന്നാംസ്ഥാനം :- കൊച്ചിൻ നേവൽബേസ് കൺസ്യൂമർ സഹകരണ സംഘം , ക്‌ളിപ്തം നമ്പർ ഇ 161 എറണാകുളം.

  • ആശുപത്രി സഹകരണസംഘങ്ങൾ

ഒന്നാംസ്ഥാനം : – കൊല്ലം ജില്ലാആശുപത്രി സഹകരണ സംഘം ക്‌ളിപ്തം നമ്പർ ക്യൂ 952 കൊല്ലം,
രണ്ടാം സ്ഥാനം : -പി എം എസ് .എ മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ക്‌ളിപ്തം നമ്പർ എം 352,
മൂന്നാം സ്ഥാനം: -അത്തോളി സഹകരണ ആശുപത്രി ക്‌ളിപ്തം നമ്പർ ഡി 2010 കോഴിക്കോട്

  • വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ

ഒന്നാം സ്ഥാനം : -മണ്ണാർക്കാട് കോ- ഓപറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി ലിമിറ്റഡ് നമ്പർ 906,
രണ്ടാം സ്ഥാനം: – ( രണ്ടുസംഘങ്ങൾക്ക്) തിരൂർ താലൂക്ക് കോ- ഓപറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി ലിമിറ്റഡ് നമ്പർ എം 315 മലപ്പുറം
മൂന്നാംസ്ഥാനം :- കോ- ഓപറേറ്റീവ് ഇൻസ്റ്റിറ്റയൂട്ട് ഒഫ് പാരാമെഡിക്കൽ ആന്റ് ടെക്‌നോളജി ലിമിറ്റഡ് നമ്പർ സി 1740 മാടായി

  • മാർക്കറ്റിഗ് സഹകരണ സംഘങ്ങൾ

ഒന്നാംസ്ഥാനം :- നെയ്യാറ്റിൻകര മാർക്കറ്റിങ്ങ് സഹകരണസംഘം ക്‌ളിപ്തം നമ്പർ ടി 730 തിരുവനന്തപുരം
രണ്ടാംസ്ഥാനം :- ആലത്തൂർ കോ – ഓപറേറ്റീവ് മാർക്കറ്റിഗ് സൊസൈറ്റി ക്‌ളിപ്തം നമ്പർ പി 559 പാലക്കാട്
മൂന്നാംസ്ഥാനം :- റീജിയണൽ ഫ്രൂട്ടസ് ആന്റ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിഗ് സൊസൈറ്റി ക്‌ളിപ്തം നമ്പർ സി 816 , കണ്ണൂർ

Leave a Reply

Your email address will not be published.