സ്വാതന്ത്ര്യദിനം, ഓണം: മില്‍മ എറണാകുളംയൂണിയന്‍ ഒരുലിറ്റര്‍ പാലിനു 10രൂപ അധികം നല്‍കും
സ്വാതന്ത്ര്യദിനാഘോഷങ്ങളും ഓണാഘോഷങ്ങളും പ്രമാണിച്ച് മില്‍മ എറണാകുളംമേഖലായൂണിയന്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോലിറ്റര്‍ പാലിനും 10രൂപ വീതം അധികം നല്‍കുമെന്നു ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു. ഈയിനത്തില്‍ 12 കോടിരൂപ 50ദിവസംകൊണ്ടു വിതരണം ചെയ്യും.
ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30വരെയാണു 10രൂപ അധികപ്രോത്സാഹനവില നല്‍കുക. ഇതില്‍നിന്നു സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അഞ്ചുരൂപ നല്‍കും. നാലുരൂപ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള സംഘത്തിന്റെ ദൈനംദിനകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരുരൂപ അംഗസംഘങ്ങള്‍ക്കുള്ള മേഖലായൂണിയന്റെ ഓഹരിയായി വകയിരുത്തും.
സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി സംഭരണമേഖലയില്‍ 14 കോടിരൂപയുടെ പി ആന്റ് ഐ പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കും. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആനന്ദ് മാതൃക സംഘങ്ങളുടെ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും ജില്ലായോഗങ്ങള്‍ വിളിക്കും. മേഖലായൂണിയന്റെ വാര്‍ഷികപൊതുയോഗം സെപ്റ്റംബര്‍ 28നു പെരുമ്പാവൂര്‍ ടൗണ്‍ഹാളില്‍ നടത്തുമെന്നും എം.ടി. ജയന്‍ അറിയിച്ചു.