സഹകരണ ലോകോളേജില്‍ പ്രവേശനം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണസംഘത്തിന്റെ കീഴില്‍ തൊടുപുഴ വെങ്ങള്ളൂരില് പ്രവര്‍ത്തിക്കുന്ന സഹകരണലോകോളേജായ കോഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോയില്‍ എല്‍.എല്‍.ബി. കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ത്രിവല്‍സര എല്‍.എല്‍.ബി, പഞ്ചവല്‍സര ബി.ബി.എ.എല്‍.എല്‍.ബി, ബി.കോം.എല്‍.എല്‍.ബി, ബി.എ.എല്‍.എല്‍.ബി. കോഴ്സുകളാണുള്ളത്.മാനേജ്മെന്റ് സീറ്റിലേക്ക് 60000രൂപയും സർക്കാർസീറ്റിലേക്കു 42000രൂപയുമാണു ഫീസ്. കോഷന്‍ ഡിപ്പോസിറ്റും അടയ്ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച 50000 രൂപ സ്ഥിരനിക്ഷേപം ഒഴിവാക്കിയിട്ടുണ്ട്. എന്‍ട്രന്‍സ് ലിസ്റ്റില്‍ 1000ല്‍ താഴെ റാങ്കുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്കോളര്‍ഷിപ്പു ലഭിക്കും. ഫോണ്‍: 9446386407, 9446608921, 9778536684.