നിക്ഷേപ പിരിവുകാരുടെ ഇൻസെന്റീവ് ഒരു വർഷമായി കുടിശികയിൽ

moonamvazhi

സംസ്ഥാന സർക്കാരിൻ്റെ വിവിധ ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകിയതിന് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ പിരിവുകാരടക്കമുള്ള താഴെ തട്ടിലുള്ള ജീവനക്കാർക്ക് ലഭിക്കേണ്ട ഇൻസെന്റീവ് ഒരു വർഷമായി കുടിശ്ശികയെന്ന് പരാതി. 2023 സപ്തമ്പർ മുതൽ 2024 സപ്തംമ്പർ വിതരണം ചെയ്ത ക്ഷേമ പെൻഷനുകളുടെ ഇൻസൻ്റീവാണ് ഇങ്ങനെ കുടിശ്ശികയുള്ളത്. അതേസമയംരണ്ടാഴ്ചമുമ്പ്ആറുമാസത്തെ കുടിശ്ശികധനവകുപ്പ്.

അനുവദിച്ച് ഉത്തരവിറക്കുകയും തുക അതാത് ജില്ലാ സഹകരണ സംഘം രജിസ്ടാറുടെ ട്രഷറി അക്കൗണ്ടിലേക്ക് 17 ന് വരവ്വെച്ചതുമാണ്. ഇപ്പോൾ നൽകേണ്ടതില്ലെന്ന മുകളിൽ നിന്നുള്ള നിർദേശത്തെ തു ടർന്ന് അതാത് ജില്ലാ ട്രഷറി ഓഫീസർമാർ പണം പിൻവലിക്കാൻ അനുവദിക്കാതെ തടഞ്ഞ് വെക്കുകയുമാണ്. നേരത്തെയും ഇത് തന്നെയായിരുന്നു സ്ഥിതി. പ്രതിമാസം വിതരണം ചെയ്യുന്ന പെൻഷനുള്ള ഇൻസൻ്റീവ് ഒന്നും രണ്ടും വർഷം കുടിശ്ശിക വരുത്തുകയും തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ശകത്മായ പ്രതിഷേധമുണ്ടാകുമ്പോൾ മാത്രം അനുവദിക്കുകയും തുടർന്ന് ട്രഷറി ഓഫിസർമാരെ ഉപയോഗിച്ച് തടഞ്ഞുവെക്കുകയുമായിരുന്നു ചെയ്തിരുന്നത്. 2023 ലാണ് ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയത്. 2021 നവംമ്പർ മുതൽ 2023 ഒക്‌ടോബർ വരെ നൽകേണ്ട ഇൻസൻ്റീവ് കുടിശ്ശിക ആയതിനെ തുടർന്ന് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ പ്രതിപക്ഷ നേതാവിനെയടക്കം പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് മാർച്ചു നടത്തുകയും ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തതിന് തുടർന്നാണ് പണം അനുവദിച്ചത്. സമാന സ്ഥിതിയാണ് ഇന്നും നിലവിലുള്ളത്. ഇടത് സർക്കാറിന് തുടർഭരണമടക്കം കിട്ടുന്നതിന് സഹായകമായ ഡയറക്ട് ടു ഹോം പദ്ധതി തുടങ്ങിയത് 2016 ലാണ്.സ്ഥാപനങ്ങളിലെ കുറഞ്ഞ വരുമാനക്കാരായ നിക്ഷേപ വായ്പാ പിരിവുകാർ ഗോൾഡ് അപ്രൈസർമാരക്കമുള്ള താഴെ തട്ടിലുള്ള ജീവനക്കാരാണ് ഇത് വീട് വീടാന്തരം കയറിയിറങ്ങി ഗുണഭോക്താവിൻ്റെ കൈകളിൽ എത്തിക്കുന്നത്. നേരത്തെ ഒരാൾക്കിത് വിതരണം ചെയ്താൽ വിതരണക്കാർക്ക് 40 ഉം സംഘങ്ങൾക്ക് 10ഉം ആയിരുന്നു ൻസൻ്റീവ്. 2023 ജനുവരിയിലിത് മുൻകാല പ്രാബല്യം നൽകി 25 , 5 എന്ന നിലയിൽ സർക്കാർ വെട്ടികുറച്ചു. പ്രയാസങ്ങൾക്കിടയിലാണങ്കിലും ദുർബലർക്ക് സഹായകമാവുന്ന പദ്ധതി എന്ന നിലയിൽ ഇത് വിജയിപ്പിക്കുന്നതിൽ നിക്ഷേപ വായ്പാ പിരിവുകാർ മികച്ച പിന്തുണയാണ് സർക്കാറിന് നൽകുന്നത്. ഇത് അംഗീകരിക്കാൻസർക്കാർ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല പരമാവധി ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നത്.

പെൻഷൻ തുക വീടുകൾ കയറിയിറങ്ങി നൽകി വരുന്നവ രിൽ ഏറെയും സംഘങ്ങളിലെ ദിന നിക്ഷേപ പിരിവുകാരാണ്. യഥാസമയം പെൻഷൻ വിതരണം ചെയ്യാൻ പലർക്കും ദിവസേനയുള്ള നിക്ഷേപ പിരിവ്പോലും മാറ്റിവെക്കേണ്ടി വരുന്നു. ഇത് മൂലം നിക്ഷേപ പിരിവിൽ നിന്നുള്ള കമ്മീഷൻ ഇല്ലാതാവുകയും പെൻഷൻ വിതരണത്തിനുള്ള ഇൻസൻ്റീവ് കിട്ടാതിരിക്കുകയും ചെയ്യുന്നത് പലരുടേയും കുടുംബം പട്ടിണിയിലാവുന്നതിന് കാരണമാവുന്നു. മാത്രവുമല്ല പലപ്പോഴും ഓണം, വിഷു, ഈസ്റ്റർ ബക്രീദ് പോലുള്ള ആഘോഷ ദിനങ്ങളുടെ തൊട്ടു തലേന്നാണ് പെൻഷൻ വിതരണത്തിന് എത്തുന്നത്. ഇത് കാരണം കുടുംബമൊന്നിച്ചുള്ള ആഘോഷം പോലും ഈ വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. അവസാനം വിതരണം ചെയ്ത 2024 ഏപ്രിൽ, മെയ് മാസത്തെ പെൻഷൻ വിതരണത്തിന് കിട്ടിയത് സെപ്തംമ്പർ 13 ന് വൈകീട്ടാണ്. 14 ന് ഒന്നാം ഓണം 15 തിരുവോണം, 16 നബിദിനം 17 വിശ്വകർമ്മ ദിനം, 21ന് ശ്രീ നാരായണ ഗുരു സമാധി തുടങ്ങി പൊതു അവധി ദിനങ്ങളായിട്ടും കടുക്കുന്ന ചൂടിലും ലീവെടുക്കാതെ, ഈ വിഭാഗം വിതരണം പൂർത്തിയാക്കിയത്.

എന്നിട്ടും ചെയ്ത ജോലിക്ക് ഒരു വർഷമായി വേതനം നൽകാത്ത സർക്കാർ നടപടിയിൽ വിതരണ രംഗത്തുള്ളവർക്ക് കടുത്ത പ്രതി ഷേധമുണ്ട്.ഇൻസൻ്റീവ് കുടിശ്ശിക തീർത്ത് അടിയന്തരമായി അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു അല്ലാത്ത പക്ഷം സംഘടന കടുത്ത സമര പരിപാടികളുമായി മുന്നോട്ടു പോവും ദിനേശ് അറിയിച്ചു.