കതിരൂര്‍ ബാങ്കിന്റെ വി.വി.കെ-ഐ.വി.ദാസ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
കതിരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ വി.വി.കെ-ഐ.വി.ദാസ് പുരസ്കാരങ്ങള്‍ സഹകരണമന്ത്രി വി.എന്‍. വാസവന് സമ്മാനിച്ചു. വി.വി.കെ. സാഹിത്യപുരസ്കാരം ബെന്യാമിനും, ഐ.വി.ദാസ് മാധ്യമപുരസ്കാരം റിപ്പോര്‍ട്ടര്‍ ടി.വി. കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ഡോ. കെ.അരുണ്‍കുമാറും ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന് മോറായിയും ഏറ്റുവാങ്ങി. ബാങ്കുപ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷനായി. നടി ഗായത്രി വര്‍ഷ മുഖ്യാതിഥിയായി. ബെന്യാമിനൊപ്പം വി.വി.കെ. പുരസ്കാരത്തിന് അര്‍ഹനായ കവി കെ.ജി. ശങ്കരപ്പിള്ളയ്ക്കു പങ്കെടുക്കാനായില്ല.