ടൂര്‍ഫെഡിന് അറബിക്കടല്‍യാത്രാപാക്കേജ്
ടൂറിസംസഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ കേരളസ്റ്റേറ്റ് ടൂര്‍ഫെഡ് അറബിക്കടല്‍ യാത്രാപാക്കേജിനു ബുക്കിങ് ആരംഭിച്ചു. ഒക്ടോബര്‍ അഞ്ചിനും 12നുമാണു യാത്ര. തിരുവനന്തപുരത്തുനിന്നു വന്ദേഭാരത് തീവണ്ടിയില്‍ കൊച്ചിയിലെത്തി കാഴ്ചകള്‍കണ്ടു കപ്പല്‍യാത്രയും കഴിഞ്ഞു വന്ദേഭാരതില്‍ മടങ്ങും. പ്രഭാതഭക്ഷണവും ചായയും സ്‌നാക്‌സും ഉച്ചഭക്ഷണവും പാക്കേജിന്റെ ഭാഗമാണ്. ഒരാള്‍ക്ക് 5550രൂപയാണു നിരക്ക്. ഫോണ്‍:0471 2314023, 9495405075.