കേരള ബാങ്ക് പേരാമ്പ്രയില്‍ ഒന്നരക്കോടി വായ്പ നല്കി
കേരളബാങ്കിന്റെ കോഴിക്കോട് പേരാമ്പ്ര ഏരിയയിലെ ശാഖകള്‍ സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയില്‍ 1.45 കോടിരൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. പേരാമ്പ്ര സായാഹ്നശാഖയില്‍ നടന്ന മേള വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ്പ്രസിഡന്റ് അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഹരിദാസന് സി.എച്ച്. അധ്യക്ഷനായി. ഏരിയാമാനേജര് കെ.കെ. സജിത്കുമാര്‍ വായ്പാപദ്ധതികള്‍ വിശദീകരിച്ചു. സീനിയര്‍ മാനേജര്‍ രാഗിഷ വി.പി, മാനേജര്‍മാരായ റൂബി കോണ്ട്രാക്ടര്, ഉഷ, ഷീന, ശ്രീജ എന്നിവര്‍ സംസാരിച്ചു.