നെയ്ത്തുമേഖലാവികസനം: ജില്ലാപ്രതിനിധികളായി

moonamvazhi
നെയ്ത്തുമേഖലയുടെ വികസനത്തിനുള്ള സമിതിയിലെ ജില്ലാപ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. തിരുവനന്തപുരം ജില്ലാ കൈത്തറി നെയ്ത്തു സഹകരണസംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം. ബഷീര്‍ (തിരുവനന്തപുരം), കരിങ്ങന്നൂര്‍ എച്ച്.ഡബ്ലിയു.ഐ.സി.എസ് 3384 ന്റെ പ്രസിഡന്റ് ബി. സുരേഷ്ബാബു (കൊല്ലം), പള്ളിപ്പുറം കൈത്തറിനെയ്ത്തുസഹകരണസംഘം പ്രസിഡന്റ് ടി.ജി. രാധാകൃഷ്ണന്‍ (ആലപ്പുഴ), മറവന്‍തുരുത്ത് കൈത്തറിനെയ്ത്തുസഹകരണസംഘം പ്രസിഡന്റ് അജയ് ടി (കോട്ടയം), പനംകുട്ടി കൈത്തറിസംഘം വൈസ്പ്രസിഡന്റ് സെബാസ്റ്റ്യന്‍ കെ.സി (ഇടുക്കി), പറവൂര്‍ കൈത്തറിനെയ്ത്തുസഹകരണസംഘം 3428 ന്റെ പ്രസിഡന്റ് ടി.എസ്. ബേബി (എറണാകുളം), എരവത്തൊടി കൈത്തറിനെയ്ത്തുസഹകരണസംഘം 449ന്റെ പ്രസിഡന്റ് എ. ശിവകുമാര്‍ (തൃശ്ശൂര്‍), മര്‍ലാട് കൈത്തറിനെയ്ത്തുസഹകരണസംഘം പ്രസിഡന്റ് ആര്‍. രാമസ്വാമി (പാലക്കാട്), കേരളാധീശ്വരപുരം ഹാന്റ്‌ലൂം വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അനില്‍ തലപ്പള്ളി (മലപ്പുറം), മണിയൂര്‍ നെയ്ത്തുസഹകരണസംഘം സെക്രട്ടറി എ.വി. ബാബു (കോഴിക്കോട്), വയനാട് ഹാന്റ്‌ലൂം ആന്റ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂപ്പര്‍വൈസര്‍ ജോസിന്‍ ജോസ് (വയനാട്), നീലേശ്വരം നെയ്ത്തുസഹകരണസംഘം പ്രസിഡന്റ് ചന്ദ്രന്‍ സി (കാസര്‍ഗോഡ്) എന്നിവരാണു പ്രതിനിധികള്‍.