എ.സി.എസ്.ടി.ഐ.യില്‍ സഹകരണ നിയമഭേദഗതിയെപ്പറ്റി പരിശീലനം

moonamvazhi
തിരുവനന്തപുരത്തെ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) ജൂലൈ 23 മുതല്‍ 25 വരെ ‘സഹകരണനിയമഭേദഗതി 2023’നെപ്പറ്റി പരിശീലനപരിപാടി സംഘടിപ്പിക്കും. പ്രാഥമികസഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ഭരണസമിതിയംഗങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കും വേണ്ടിയാണിത്. 1969ലെ കേരള സഹകരണസംഘം നിയമത്തില്‍ ഈയിടെ വരുത്തിയ ഭേദഗതികള്‍, ആര്‍ബിട്രേഷന്‍-റിക്കവറി മാനേജ്‌മെന്റ് എന്നിവയെപ്പറ്റി വിശദമായി മനസ്സിലാകാനുതകുന്ന ക്ലാസ്സുകള്‍ ഉണ്ടാകും. കൂടുതല്‍ വിവരം www.acstikerala.com എന്ന വെബ്‌സൈറ്റിലും 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും അറിയാം. ഇ-മെയില്‍ വിലാസം: [email protected] 
Click here for more details : MVR-Scheme