എടനാട് കണ്ണൂർ സഹകരണബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
സീതാംഗോളി എടനാടുള്ള കണ്ണൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ജയാനന്ദ പട്ടാളി അധ്യക്ഷനായി. സെക്രട്ടറി ശ്രീകൃഷ്ണഭട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥാപകപ്രസിഡന്റ് രഘുരാമ ആള്‍വയുടെ ഫോട്ടോ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. രവീന്ദ്ര അനാച്ഛാദനം ചെയ്തു. പത്മശ്രീ ജേതാവ് സത്യനാരായണ ബെള്ളേരിയെ പുത്തിഗെ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് എ. സുബ്ബണ്ണ ആള്‍വ ആദരിച്ചു.
മുന്‍സെക്രട്ടറി എ. കൃഷ്ണഭട്ട്, മുന്‍ഭരണസമിതിയംഗങ്ങള്‍ എന്നിവരെയും ആദരിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന വൈസ്പ്രസിഡന്റ് അയിത്തപ്പ മൗവാര്‍ ഇവര്‍ക്കുള്ള ആദരം സമര്‍പ്പിച്ചു. മുന്‍പ്രസിഡന്റ് എച്ച്. ശിവരാമഭട്ട്, മുന്‍സെക്രട്ടറി എ. കൃഷ്ണഭട്ട്, സഹകരണസംഘം ഇന്‍സ്‌പെക്ടര്‍ പി. ബൈജുരാജ്, എടനാട് ക്ഷീരസംഘം പ്രസിഡന്റ് എസ്.എന്‍. റാവു, കെ.സി.ഇ.എഫ്, ജില്ലാപ്രസിഡന്റ് പി.കെ. വിനോദ്കുമാര്‍, പഞ്ചായത്തംഗങ്ങളായ അനിതശ്രീ, ജനാര്‍ദനപൂജാരി, കാവ്യശ്രീ, ജയന്തി, ബാങ്കുവൈസ്പ്രസിഡന്റ് ഡി.കെ. ശ്യാമരാജ്, ഭരണസമിതിയംഗം ലക്ഷ്മി വി. ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ ഡോ. വേണുഗോപാല്‍ കളയത്തോട് വിഷയം അവതരിപ്പിച്ചു. രാജേഷ് മളിയുടെ മാജിക് ഷോയും കാര്‍ക്കള വിശാലയക്ഷ ബളകയുടെ യക്ഷഗാനവും ഉണ്ടായിരുന്നു.