ഇമ്പിച്ചിബാവ സഹകരണആശുപത്രിയുടെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം 29ന്

moonamvazhi
മലപ്പുറംജില്ലയിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രിയുടെ (ഐ.എം.സി.എച്ച്) കീഴില്‍ പാരാമെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ജൂണ്‍ 29 ശനിയാഴ്ച വൈകിട്ടു 3.30 നു പി. നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗരസഭാചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായിരിക്കും.
പൊന്നാനി എ.വി. ഹൈസ്‌കൂളിനുസമീപം സിന്ദൂര്‍ കോംപ്ലക്‌സിന്റെ രണ്ടാംനിലയിലാണ് ഐ.എം.സി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആരംഭിക്കുന്നത്. ബി.എസ്.സി (മെഡിക്കല്‍ ലാബ് ടെക്‌നോളജി -എം.എല്‍.ടി), ബി.എസ്.സി (മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി – എം.ഐ.ടി), ബി.എസ്.സി (ഡയാലിസിസ് ടെക്‌നോളജി) കോഴ്‌സുകളാണ് ഇവിടെ നടത്തുക. മൂന്നുവര്‍ഷ കോഴ്‌സുകളാണിവ. പ്ലസ് ടു – സയന്‍സ് ആണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത.
ഒരുവര്‍ഷത്തെ നഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളുമുണ്ട്. നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സിന് എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനു പ്ലസ്ടു ആണു വേണ്ട യോഗ്യത.
ഫോണ്‍: 6238 72 4475.