സഹകരണ മേഖലയിലെ ഇന്നത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സഹകാരികളുടെ ദ്വിദിന ക്യാമ്പ് 7, 8 തീയതികളിൽ തൃശ്ശൂർ കിലയിൽ.

adminmoonam

സഹകരണ മേഖലയിലെ ഇന്നത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനും പുതിയ ആശയങ്ങളും സാധ്യതകളും ആരായാനുമായി പ്രാഥമിക കാർഷിക ക്രെഡിറ്റ്‌ സഹകരണ സംഘങ്ങളുടെ അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടുദിവസത്തെ ക്യാമ്പ് തൃശ്ശൂർ കിലയിൽ സംഘടിപ്പിക്കും. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും 15 സഹകാരികളെ വീതമാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ മന്ത്രി എ. സി. മൊയ്തീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വി.ജോയ് എം.എൽ.എ പറഞ്ഞു.

ഉദ്ഘാടനത്തിനുശേഷം “സ്ത്രീ ശാക്തീകരണം സഹകരണമേഖലയിൽ” എന്ന വിഷയത്തിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് ക്ലാസെടുക്കും. തുടർന്ന് സഹകാരികൾ ക്ക് നേതൃത്വ പരിശീലനവും നൽകും. കണ്ണൂർ ഐ.സി.എം ഡയറക്ടർ ശശികുമാർ ക്ലാസ് നയിക്കും. വൈകീട്ട് “സഹകരണ നിയമം- പുതിയ കാലഘട്ടത്തിൽ” എന്ന വിഷയത്തിൽ ബി.പി.പിള്ള, റിട്ട:ജോയിന്റ് ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസെടുക്കും. വൈകീട്ട് കേരള കലാമണ്ഡലത്തിൽ കലാവിരുന്നും ഒരുക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ “സഹകരണമേഖലയിലെ നികുതിയും – വെല്ലുവിളികളും” എന്ന വിഷയത്തിൽ അഡ്വ. ഡോക്ടർ പി.കെ.പ്രദീപ്, ചാർട്ടേഡ് അക്കൗണ്ടന്റ് ടി.പി. ഷാജൻ, അജയ് കൈമൾ എന്നിവർ സംസാരിക്കും. വൈകീട്ട് “സഹകരണമേഖല- ആധുനിക വൽക്കരണത്തിന്റെ വെല്ലുവിളികൾ” എന്ന വിഷയത്തിൽ പരംജ്യോതി, എം.രാമനുണ്ണി എന്നിവർ ക്ലാസെടുക്കുമെന്ന് പാക്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!