കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ സഹകരണ ബിൽ ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് എം.രാമനുണ്ണി.

adminmoonam

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ സഹകരണ ബിൽ കേരളത്തിൽ ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് സഹകരണ ട്രെയിനറും കൺസ്യൂമർ ഫെഡ് മുൻ മാനേജിങ് ഡയറക്ടറുമായ എം.രാമനുണ്ണി പറഞ്ഞു. മൂന്നാംവഴി സഹകരണ മാസിക മഞ്ചേരിയിൽ നടത്തിയ ‘ആദായനികുതിയും സഹകരണ പ്രസ്ഥാനവും’ എന്ന വിഷയത്തിലുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ നിയമങ്ങളും മാറ്റങ്ങളും മനസ്സിലാക്കി അതിനെ പ്രതിരോധിക്കാനും, മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കാലോചിതമായി പ്രവർത്തനശൈലി മാറ്റുകയുമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയെ വികേന്ദ്രീകൃത രീതിയിൽ നിന്നും കേന്ദ്രീകൃത രീതിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദായനികുതി വിഷയത്തിൽ, സഹകരണ മേഖലയിൽ ഉള്ളവർ കുറേക്കൂടി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാകണം.

ആദായ നികുതി നിയമങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറേക്കൂടി കർശനമാക്കിയതാണ് സഹകാരികളിലും ജീവനക്കാരിലും ആശങ്ക ഉണ്ടാക്കുന്നത്. നിയമങ്ങളും നിയമവശങ്ങളും കാര്യക്ഷമമായി പഠിക്കാൻ തയ്യാറായാൽ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ സുഖമമായി സഹകരണമേഖലകു മുന്നോട്ടു പോകാൻ ആകുമെന്നും ചർച്ചയിൽ പങ്കെടുത്ത ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരായ അരുൺ പ്രശാന്തും കെ.രാജേഷും പറഞ്ഞു. സഹകരണ മേഖലയിലെ പല കേസുകൾക്കും അടിസ്ഥാനപരമായി ഒരേ സ്വഭാവം ആണെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ സുഖമമായി പ്രവർത്തിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും ഹൈക്കോടതിയിലെ അഭിഭാഷകനായ ഡോക്ടർ കെ.പി പ്രദീപ് പറഞ്ഞു. സഹകരണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല, സെമിനാറിൽ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, മൂന്നാംവഴി മാനേജർ ദീപ അരവിന്ദാക്ഷൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!