കക്കട്ടില്‍ അര്‍ബന്‍ സൊസൈറ്റിക്ക് പുതിയ കെട്ടിടം

Deepthi Vipin lal

കോഴിക്കോട് കക്കട്ടില്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ പുതിയ കെട്ടിടം കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. റോട്ടാന ഗ്രൂപ്പ് ചെയര്‍മാന്‍ കരുവന്‍കണ്ടി അബ്ദുറഹിമാന്‍ ഹാജിയില്‍ നിന്ന് വടകര സഹകരണ സംഘം അസി. രജിസ്ട്രാര്‍ ( ജനറല്‍ ) സി.കെ. സുരേഷ് ആദ്യ നിക്ഷേപം സ്വീകരിച്ചു. സംഘം വൈസ് പ്രസിഡന്റ് എ.പി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സീബ ലാലു ആശംസ നേര്‍ന്നു. സംഘം പ്രസിഡന്റ് കെ.കെ. രാജന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി സുഭദ്ര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!