മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന് അവാര്‍ഡ് നല്‍കി

moonamvazhi

തൃശ്ശൂര്‍ മാന്നാംമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല്‍സംഭരണ മികവിന് വീണ്ടും അംഗീകാരം ലഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘമായി തെരഞ്ഞെടുത്ത സംഘം വര്‍ഷങ്ങളായി തുടര്‍ച്ചയായാണ് ജില്ലാക്ഷീരവികസനവകുപ്പിന്റെ ഈ ബഹുമതി നിലനിര്‍ത്തി വരുന്നത്.

ജില്ലാക്ഷീരസംഗമം ചേലക്കരയില്‍ വെച്ച് നടന്നു പരിപാടിയില്‍ അംഗീകാരം ലഭിച്ച മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന് അവാര്‍ഡ് നല്‍കി. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൂടുതല്‍ ആളുകളെ പങ്കാളിയാക്കിയതിനും മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന് സമ്മാനം ലഭിച്ചു. ഒല്ലൂക്കര ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച വനിതാ കര്‍ഷക ബീന ജസ്റ്റിന്‍ പന്തലാനിക്കും സമഗ്ര വികസനം ക്ഷീരമേഖലയില്‍ നടത്തിയതിനുള്ള പുരസ്‌കാരം വിജയരാഘവനും ലഭിച്ചു.

Leave a Reply

Your email address will not be published.