മന്ത്രിയുടെ വസതിയിലേക്ക് ജില്ലാ ബാങ്ക് ജീവനക്കാരുടെ മാർച്ച്

[email protected]

ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് മാർച്ച് നടത്തി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്തു. ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസിന്റെയും എംപ്ലോയി സ് യൂണിയന്റെയും നേതൃത്വത്തിലായിരുന്നു മാർച്ച്. കേരള ബാങ്കിന്റെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബാങ്ക് രൂപീകരണ ശ്രമങ്ങൾ ഏതു വരെയായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. കേരള ബാങ്ക് ഓണത്തിന് വരാൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

കാലാവധി കഴിഞ്ഞ് 15 മാസമായ ശമ്പള പരിഷ്ക്കരണത്തിന് നടപടി സ്വീകരിക്കുക, കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സേവന വ്യവസ്ഥകൾ ചർച്ച ചെയ്യുക, നിയമ ന നിരോധനം പിൻവലിക്കുക, ഗ്രാറ്റിവിറ്റി സംബന്ധിച്ച കോടതി വിധി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

ശൂരനാട് രാജശേഖരൻ, പി .അബ്ദുൾ ഹമീദ് എം എൽ എ, അനിയൻ മാത്യു ,എസ് രാമകൃഷ്ണൻ, സി.കെ.അബ്ദുറഹിമാൻ, കെ.ചന്ദ്രശേഖരൻ നായർ ,എൻ.ജയമോഹൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!