ഇനി ഇ-റുപ്പി ഉപയോഗിക്കാം ഗൂഗിള്‍ പേ വഴിയും; ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ ഉപയോഗ സാധ്യതയുമായി ആര്‍.ബി.ഐ.
ആർ.ബി.ഐ. ഡിജിറ്റൽ കറൻസിയായ ഇ-പ്പിയുടെ ഉപയോഗം പല മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. ചെറു ഇടപാടുകൾക്ക് ഇറുപ്പി ഉപയോഗിക്കാമെന്നാണ് പുതിയ നിർദ്ദേശം. ഇതിനുള്ള ഫോൺ പേ, ഗൂഗിൾപേ, പേ.ടി.എം. പേമെൻ്റ് ആപ്പുകൾ വഴി ഇ-റുപ്പി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം. തേർഡ് പാർട്ടി പെയ്‌മെൻ്റ് ആപ്പ് സേവന ദാതാക്കളെ ഉപയോഗിച്ച് കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനും പലതരത്തിലുള്ള ഉപയോഗം പരീക്ഷിക്കാനുമാണ് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
വ്യാപാര ഇടപാടുകൾക്കാണ് തുടക്കത്തിൽ കൂടുതലായി ഇ-റുപ്പി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ആളുകൾ പരസ്പരം ഇടപാടുകളിലും ഇ-റുപ്പി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. നാലുലക്ഷം വ്യാപാരികളും 46 ലക്ഷം ആളുകളും റിസർവ് ബാങ്കിൻ്റെ പരീക്ഷണ പദ്ധതിയുടെ കീഴിൽ വന്നിട്ടുണ്ട്. ഡിജിറ്റൽ കറൻസി ഉപയോഗിച്ചുള്ള 2.2 കോടിരൂപയുടെ ഇടപാടുകളാണ് ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന റിസർവ് ബാങ്കിൻ്റെ കണക്ക്. .
നിശ്ചിത ആവശ്യത്തിനായി മാത്രം ഉപയോഗിക്കാവുന്ന വിധത്തിൽ മുൻകൂട്ടി നിശ്ചയിച്ച് പ്രോഗ്രാം ചെയ്യുന്നതിനുള്ള ഇറുപ്പി ഉപയോഗം ആരംഭിച്ചു. യു.പി.ഐ. വഴി ഇ-റുപ്പി ഇടപാടുകൾ നടത്താൻ അവസരം നൽകിയതോടെ ഡിജിറ്റൽ കറൻസി ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായതായി- ടി.റബി ശങ്കർ (ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ)
കഴിഞ്ഞ പണ നയപ്രഖ്യാപനത്തിലാണ് ഡിജറ്റൽ കറൻസി ഉപയോഗിച്ചുള്ള പദ്ധതി റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഓഫ് ലൈനായുള്ള ഇ-റുപ്പി ഉപയോഗം പരിക്ഷണ ഘട്ടത്തിലാണ്. ഇതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചുകഴിഞ്ഞു. അധികം വൈകാതെ ഇത് പൊതുജനങ്ങൾക്കായി ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: MVR Scheme