ആർ.ബി.ഐ തൃശ്ശൂരിൽ സാമ്പത്തിക സാക്ഷരത വാരം ആചരിച്ചു

[email protected]

ഉത്തരവാദിത്വമുള്ള വായ്പ, കാർഷിക ധനസഹായം എന്ന വിഷയത്തിൽ റിസർബാങ്ക് സാമ്പത്തിക സാക്ഷരതാ വാരാചരണം നടത്തി. തൃശൂർ കോണത്തുകുന്ന് പഞ്ചായത്തിൽ നടന്ന കർഷക കൂട്ടായ്മയിൽ നെല്ല് ,പച്ചക്കറി, വാഴ, സമ്മിശ്ര കൃഷി, ടിഷ്യു കൾച്ചർ മേഖലകളിൽ മികച്ച 8 സംരംഭകരെ ആദരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി, ആർ.ബി.ഐയുടെ ലീഡ് ബാങ്ക് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കാർഷിക ധന സഹായം, റുപേ കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗം, വായ്പാതിരിച്ചടവ്, ഡിജിറ്റൽ ബാങ്കിംഗ്,കൃഷി ഇൻഷുറൻസ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. ആർ.ബി.ഐ ലീഡ് ബാങ്ക് ഓഫീസർ സെലീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അനിൽകുമാർ, രാധാകൃഷ്ണൻ, പ്രസന്ന അനിൽ, ദീപ.എസ്.പിള്ള, ഇന്ദിരാ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.