നിലമേല്‍സംഘം പ്രതിഭാസംഗമം നടത്തി

moonamvazhi
നിലമേല്‍ സര്‍വീസ് സഹകരണബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അബ്ദുള്‍ലത്തീഫ് അധ്യക്ഷനായി. കൊല്ലം ജില്ലാപഞ്ചായത്തുപ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ പ്രതിഭകളെ ആദരിച്ചു. ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് ലതികാ വിദ്യാധരന്‍, ജില്ലാപഞ്ചായത്തംഗം സാം കെ. ഡായിയേല്‍, ബ്ലോക്കുപഞ്ചായത്തംഗം എന്‍.എസ്. സലീന, ബാങ്കുസെക്രട്ടറി എം. നജീബ് എന്നിവര്‍ സംസാരിച്ചു.