മാഞ്ഞാലിബാങ്കിന്റെ സംരംഭം പഠിക്കാന്‍ വിദ്യാര്‍ഥികള്‍
മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ കൂവക്കൃഷിയെയും കൂവയില്നിന്നുണ്ടാക്കുന്ന മൂല്യവര്ധിതോല്പന്നങ്ങളെയുംപറ്റി പഠിക്കാന്‍ കളമശ്ശേരി രാജഗിരി കോളേജില്‍നിന്നുള്ള വിദ്യാര്‍ഥിസംഘം ബാങ്കിലെത്തി. മാഞ്ഞാലി പ്രോഡക്ട്സ് ആന്റ് എക്സട്രാക്ട്സ് സന്ദര്‍ശിച്ച മണിപ്പൂരില്‍നിന്നുള്ള വിദ്യാര്‍ഥിനി അടക്കമുള്ള സംഘത്തിനു ഹൈബി ഈഡന് എം.പി, ബാങ്കുപ്രസിഡന്റ് പി.എ. സക്കീര്‍, സെക്രട്ടറി ടി.ബി. ദേവദാസ്, വൈസ്പ്രസിഡന്റ് എ.എം. അബ്ദുല്‍സലാം, ഭരണസമിതിയംഗം കെ.എ. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംരംഭത്തിന്റെ വിശദവിവരങ്ങള്‍ പറഞ്ഞുകൊടുത്തു.