ചിറ്റാട്ടുകരബാങ്കില്‍ തയ്യല്‍മെഷീന്‍ വായ്പാമേള തുടങ്ങി

moonamvazhi
തൃശ്ശൂര്‍ജില്ലയിലെ ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് വനിതകള്‍ക്കായി നടത്തുന്ന തയ്യല്‍മെഷീന്‍വായ്പാമേള പൂവത്തൂര്‍ ശാഖാഓഫീസില്‍ പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം പി.എം. ജോസഫ് അധ്യക്ഷനായി. പി.കെ. അഖില്‍, അശോകന്‍ മൂക്കോല, ഗീതാമോഹനന്‍, സുജിതാസതീശന്‍, ജോണ്‍ പി.ടി, സെക്രട്ടറി ലക്ഷ്്മി ഐ.ബി. എന്നിവര്‍ സംസാരിച്ചു. ഉഷാകമ്പനിയുമായി സഹകരിച്ചാണു വായ്പാമേള. വിവിധശ്രേണികളില്‍പ്പെട്ട തയ്യല്‍മെഷീനുകള്‍ ഉപയോഗിച്ചുനോക്കാനും വിലക്കുറച്ചു വാങ്ങാനും സൗകര്യം ചെയ്തിട്ടുണ്ട്.