പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വക്യാമ്പ് നടത്തി

moonamvazhi
കേരളകോ -ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാനേതൃത്വക്യാമ്പും ജില്ലാകൗണ്‍സില്‍യോഗവും പെന്‍ഷന്‍ ഹാന്റ്ബുക്ക് വിതരണവും നടത്തി. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഇ.എം. ശ്രീധരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായിരുന്നു. പെന്‍ഷന്‍ ഹാന്റ് ബുക്ക് സംസ്ഥാന ജനറല്‍ സെക്ട്രറി മുണ്ടൂര്‍ രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. സംസ്ഥാനവൈസ്പ്രസിഡന്റ് സി.എല്‍. റാഫേല്‍ ഏറ്റുവാങ്ങി. മുണ്ടൂര്‍ രാമകൃഷ്ണും ജില്ലാസെക്രട്ടറി ടി.മോഹനനുമാണു ഹാന്റ്ബുക്ക് തയ്യാറാക്കിയത്.
നിര്‍ത്തലാക്കിയ ഡി.എ. പുനസ്ഥാപിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുക, മിനിമപെന്‍ഷന്‍ വര്‍ധിപ്പിക്കുക, പെന്‍ഷന്‍പരിഷ്‌കരണക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ടി. മോഹനന്‍, ജില്ലാട്രഷറര്‍ കെ.എം. ചാക്കോ, സംസ്ഥാനസെക്രട്ടറി ഏലിയ പി. വര്‍ക്കി, സംസ്ഥാന നിര്‍വാഹസകമിതിയംഗങ്ങളായ  പി.യു. ചന്ദ്രശേഖരന്‍, കെ.ജെ. ജോസഫ്, എം.ആര്‍. രാധാകൃഷ്ണന്‍, എം.എന്‍. ശശിധരന്‍, തോമസ് തെക്കേക്കര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.