റെയ്ഡ്‌കോയില്‍ കാര്‍ഷികയന്ത്രസബ്‌സിഡിക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

moonamvazhi
റീജിയണല്‍ അഗ്ര-ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ (റെയ്ഡ്‌കോ) 2024-25ലേക്കുള്ള കാര്‍ഷികയന്ത്രങ്ങളുടെ സര്‍ക്കാര്‍ സബ്‌സിഡിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വീല്‍ബാരോ, വാട്ടര്‍ പമ്പ്, ബ്രഷ് കട്ടര്‍, ചെയിന്‍സോ, പവര്‍ ടില്ലര്‍, പമ്പ്‌സെറ്റുകള്‍, പവര്‍ സ്‌പ്രേയര്‍, അലുമിനിയം ലാഡര്‍, ചാഫ് കട്ടര്‍, തെങ്ങുകയറ്റയന്ത്രം, എര്‍ത്ത് ഓഗര്‍, അലുമിനിയം തോട്ടികള്‍ എന്നിവയ്ക്ക് ഡി.ബി.ടി. എസ്.എം.എ.എം. സബ്‌സിഡി ലഭിക്കും.
ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 2024-25 വര്‍ഷത്തെ നികുതിയടച്ച രശീത്, ദേശസാത്കൃതബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ രജിസ്‌ട്രേഷന് ആവശ്യമാണ്. രെയ്ഡ്‌കോ ശാഖയുമായാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ബന്ധപ്പെടേണ്ടത്. ഫോണ്‍: 944 600 5843, 944 600 5847.