ദുരിതാശ്വാസനിധി: സഹകരണസ്ഥാപനങ്ങളും സഹകാരികളും കൂടുതല്‍ സംഭാവനകള്‍ നല്‍കി

moonamvazhi

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സഹകരണസ്ഥാപനങ്ങളും സഹകാരികളും കൂടുതല്‍ സഹായങ്ങളുമായി രംഗത്തെത്തിു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഒരുകോടിരൂപ നല്‍കി.

കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണബാങ്ക് 10ലക്ഷംരൂപ നല്‍കി. ചെക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഏല്‍പിച്ചു.

Calicut North Service Cooperative Bank

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്ക് 3131 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 106000 രൂപ നല്‍കി. ബാങ്കിന്റെ വിഹിതമായ ഒരുലക്ഷംരൂപയും ഭരണസമിതിയംഗങ്ങളുടെ ഒരുതവണത്തെ സിറ്റിങ് ഫീസായ 6000രൂപയും ചേര്‍ത്താണിത്. ബാങ്ക് ഓഡിറ്റോറിയത്തില്‍വച്ചു പ്രസിഡന്റ് പി.എ. റഷീദ് ചെക്ക് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ.യെ ഏല്‍പിച്ചു. സെക്രട്ടറി കെ.എസ്. ജെയ്‌സിയും ഭരണസമിതിയംഗങ്ങളും സംബന്ധിച്ചു.

Paravur Vaddakekara Service Cooperative Bank

കേരളബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ അംഗങ്ങളില്‍നിന്നു സ്വരൂപിച്ച 865100 രൂപ സംഭാവന ചെയ്തു. ചെക്ക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ ഏല്‍പിച്ചു. വൈസ്പ്രസിഡന്റ് വി. വിജയകുമാര്‍, തിരുവനന്തപുരം ജില്ലാസെക്രട്ടറി കെ ബാലചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Kerala Bank Retirees Association

ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്ക് 550111രൂപ നല്‍കി. ആദ്യഗഡുവാണിത്. പ്രസിഡന്റ് പ്രവീണ്‍ തുയമ്മലിന്റെ അധ്യക്ഷതയില്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ലോഹിതാക്ഷന്‍ ചെക്ക് ഏറ്റുവാങ്ങി. ബാങ്കുവൈസ്പ്രസിഡന്റ് ഹംസ ഹോസ്ദുര്‍ഗ്, ഭരണസമിതിയംഗങ്ങളായ എന്‍.കെ. രത്‌നാകരന്‍, വി.വി. സുധാകരന്‍, ടി. കുഞ്ഞിക്കൃഷ്ണന്‍, ഹസീന പടന്നാക്കാട്, കണ്‍കറന്റ് ഓഡിറ്റര്‍ കണ്ണന്‍ എസ്, സെക്രട്ടറി നസീമ കെ.പി. അസിസ്റ്റന്റ് സെക്രട്ടറി പ്രതീപ്, കെ. അനിത, ഗീത വിവി, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് പാടിയില്‍ ബാബു, സെക്രട്ടറി സുജിത് പുതുകൈ, വിനോദ് പി. ശരത്ചന്ദ്രന്‍, സുധ, സുനീഷ് നീലേശ്വര്‍, രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Hosdurg Service Cooperative Bank

മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് രണ്ടുലക്ഷം രൂപ നൽകി. പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ സാന്നിധ്യത്തിൽ ബാങ്ക് പ്രസിഡന്റ് എ.കെ.അലി ജോയിന്റ് രജിസ്ട്രാർക്ക് ചെക്ക് ഏൽപ്പിച്ചു.

Maranchery Service Cooperative Bank

മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് ഒരുലക്ഷം നല്‍കി. പ്രസിഡന്റ് പി.എ. സക്കീര്‍ ചെക്ക് എറണാകുളം ജില്ലാകളക്ടറെ ഏല്‍പിച്ചു. സെക്രട്ടറി ടി.ബി. ദേവദാസ്, ഭരണസമിതിയംഗം കെ.എച്ച്. നാസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Manjali Service Cooperative Bank

കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ്  അസോസിയേഷൻ 10 ലക്ഷം രൂപ നൽകി. സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ  ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ സംസ്ഥാന സെക്രട്ടറി എസ്ഉമചന്ദ്രബാബു   എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് ചെക്ക് നൽകി.

Kerala Cooperative Service Pensioners Association

കേരള സഹകരണ-വികസന ക്ഷേമഫനിധി ബോര്‍ഡ് 50 ലക്ഷവും, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡ് 25 ലക്ഷവും, കരകുളം സര്‍വീസ് സഹകരണബാങ്ക് 25 ലക്ഷവും, ചേളന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് 10 ലക്ഷവും, എലപ്പുള്ളി സര്‍വീസ് സഹകരണബാങ്ക് 10 ലക്ഷവും, കെ.എസ്.ഇ.ബി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ചുലക്ഷംവും, ഇടപ്പള്ളി സര്‍വീസ് സഹകരണബാങ്ക് അഞ്ചുലക്ഷവും ഭാരത് ലെജ്‌ന മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഒരുലക്ഷവും നല്‍കി.

Kerala Cooperative Development Welfare Fund Board

Kerala Cooperative Employees Welfare Board