കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ദ്വിദിനപണിമുടക്കു നടത്തും

moonamvazhi
ജൂലൈ 30 നും 31 നും പണിമുടക്കുമെന്നു കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി അറിയിച്ചു. ഫെബ്രുവരി 26ലെ മന്ത്രിതലചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുക, 20%ഡി.എ. ഉത്തരവാക്കുക, ശമ്പളപരിഷ്‌കരണസമിതി രൂപവത്കരിക്കുക, മലപ്പുറത്തെ കേഡര്‍ഇന്റഗ്രേഷന്‍ നടപ്പാക്കുക, മലപ്പുറത്തെ ജീവനക്കാര്‍ക്കു സ്ഥാനക്കയറ്റം അനുവദിക്കുക, 2021ലെ ശമ്പളപരിഷ്‌കരണത്തിലെയും ശമ്പളഏകീകരണത്തിലെയും അനീതികള്‍ പരിഹരിക്കുക, വേണ്ടത്ര ജീവനക്കാരെ നിയമിക്കുക, നിയമനം വേഗത്തിലാക്കുക, ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി കേരളബാങ്ക് ഏറ്റെടുക്കുക, പ്രോവിഡന്റ്ഫണ്ട്-വെല്‍ഫയര്‍ ഫണ്ട് ട്രസ്റ്റുകള്‍ രൂപവത്കരിക്കുക, തൊഴിലാളിദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പ്രകാരം സ്ഥലംമാറ്റങ്ങള്‍ നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഇവ ഉന്നയിച്ചു ജൂലൈ അഞ്ചിനു ജില്ലാ ഓഫീസുകള്‍ക്കുമുന്നില്‍ ധര്‍ണ നടത്തുകയും 20നു വഞ്ചനാദിനം ആചരിക്കുകയും ചെയ്തിരുന്നു.