ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ സൗജന്യ മാതൃകാപരീക്ഷ നാളെ

moonamvazhi
ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 28നു 14 ജില്ലയിലെ സൗജന്യ പി.എസ്.സി. മാതൃകാപരീക്ഷ നടത്തും. രാവിലെ 10മുതല്‍ 11.30വരെയാണിത്. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. കൃത്യസമയത്തു പരീക്ഷാകേന്ദ്രത്തില്‍ എത്തുകയും വേണം. സംസ്ഥാനപ്രസിഡന്റ് പി.കെ. ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. ജനറല്‍ സെക്രട്ടറി ജയേഷ് കെ.വി, കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രിയേഷ് സി, പി. ബിജു കുറ്റിക്കാട്, ഷാജി യു.എം, രജിത്ത് പി. ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

പരീക്ഷാകേന്ദ്രങ്ങളും കോ-ഓര്‍ഡിനേറ്റര്‍മാരുടെ പേരുകളും ഫോണ്‍നമ്പരുകളും): ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാള്‍, ചട്ടഞ്ചാല്‍, കാസര്‍ഗോഡ് (വിനോദ്കുമാര്‍ സി 9447732390), കോളേജ് ഓഫ് കോമേഴ്‌സ്, പഴയ ബസ്സ്റ്റാന്റിനു സമീപം, കണ്ണൂര്‍ (ജിജേഷ് സി 9605611922), വിജയ അക്കാദമി, പനമരം, വയനാട് (പ്രോമിസണ്‍ പി.ജെ 9539129275), ദേവിക കോളേജ്, ഗ്രാന്റ് ടവര്‍, മൂന്നാംനില, ഈസ്റ്റ് കോട്ടപറമ്പ, പാളയം, കോഴിക്കോട് (നംഷീദ് എം 9895864600), സെന്റ് ജെമ്മാസ് ഗേള്‍സ് ഹൈസ്‌കൂള്‍, അപ്ഹില്‍, മലപ്പുറം (ജോണ്‍ മാത്യു എന്‍.എം 9447947484), കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പാലക്കാട് (സജീഷ് സി 9539224867), കോ-ഓപ്പറേറ്റീവ് കോളേജ്, നോര്‍ത്ത് ബസ്‌സ്റ്റാന്റിനു സമീപം, തൃശ്ശൂര്‍ (ധീരജ് കെ.സി 9746938938), വൈ.എം.സി.എ.ഓഡിറ്റോറിയം, പെരുമ്പാവൂര്‍, എറണാകുളം (നിഥിന്‍ പി.എന്‍ 8129004884), സെന്റ് ജോസഫ് സ്‌കൂള്‍ സി.ജി.എച്ച്.എസ്, കോട്ടയം (അജിത് കെ 8714309511), തൊടുപുഴ താലൂക്ക് എയ്ഡഡ് ടീച്ചേഴ്‌സ് സൊസൈറ്റി ഹാള്‍, കോതായിക്കുന്നു ബൈപാസ് റോഡ്, ഇടുക്കിജില്ല (ഷിജോമാത്യു 9048957610, റഫീഖ് കെ.ബി 9496279725), എസ്.ഡി. കോളേജ്, ആലപ്പുഴ (വിനോദ്കുമാര്‍ ആര്‍ 9995180006), ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഹൈസ്‌കൂള്‍ ജങ്ക്ഷന്‍, കൊല്ലം (ബോബന്‍ ജെ 7012851776), വൈ.എം.സി.എ.ഹാള്‍, പത്തനംതിട്ട (രതീഷ്‌കുമാര്‍ ജി 9446594205), ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കാലടി, കരമന പി.ഒ, തിരുവനന്തപുരം (സിദ്ധിഖ് എം 8129952140).