മത്സ്യത്തൊഴിലാളി സ്ത്രീസംഘങ്ങള്‍ക്കു പലിശരഹിത വായ്പ

moonamvazhi
ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കാനുള്ള സംഘം (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ – സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി സംയുക്തബാധ്യതാസംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്‌സ്) രൂപവത്കരിച്ച് 50,000രൂപ പലിശരഹിതവായ്പനല്‍കും.മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ളവരും മത്സ്യക്കച്ചവടം, പീലിങ്, മീന്‍ ഉണക്കല്‍, മത്സ്യസംസ്‌കരണം എന്നീ ജോലികള്‍ ചെയ്യുന്നവരുമായ മത്സ്യത്തൊഴിലാളിസ്ത്രീകള്‍ക്കു പ്രവര്‍ത്തനമൂലധനത്തിനുള്ള റിവോള്‍വിങ് ഫണ്ടായാണ് ഇതു നല്‍കുക.
ഗ്രൂപ്പായി അപേക്ഷിക്കണം. ഓരോഗ്രൂപ്പിലും അഞ്ചുപേര്‍ വീതം ഉണ്ടായിരിക്കണം. പ്രായപരിധിയില്ല. സാഫില്‍നിന്നു ജീവനോപാധിപദ്ധതിയില്‍ ആനുകൂല്യം കിട്ടിയവര്‍ അപേക്ഷിക്കരുത്. മത്സ്യക്കച്ചവടം ചെയ്യുന്നവര്‍ക്കു മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്കാണ് 50,000രൂപ പലിശരഹിതവായ്പ നല്‍കുക. ഓരോ അംഗത്തിനും 10,000രൂപ വീതം. സാഫ് ഫെസിലിറ്റേറ്റര്‍മാര്‍വഴി ഓരോആഴ്ചയും നിശ്ചിതതുക ഗ്രൂപ്പുകള്‍ തിരിച്ചടക്കണം. മുടങ്ങാതെ അടയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കു തുടര്‍ന്നും ഫണ്ടു കിട്ടും. അപേക്ഷകള്‍, ജില്ലാഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍, സാഫിന്റെ വെബ്‌സൈറ്റ്, ഫിഷറീസ് വകുപ്പിന്റെ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ കിട്ടും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31നു വൈകിട്ട് അഞ്ചുവരെ അതാത് മത്സ്യഭവനുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 9847871278, 7736680550, 8943837072, 9846738470 എന്നീ നമ്പരുകളില്‍ കിട്ടും.
Click here for more details ;MVR-Scheme