ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ്  അസോസിയേഷന്റെ യാത്രയയപ്പുസമ്മേളനവും  നേതൃത്വശില്‍പശാലയും 

moonamvazhi
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ യാത്രയയപ്പുസമ്മേളനവും നേതൃത്വപരിശീലനശില്‍പശാലയും ഓപ്പണ്‍ ഫോറവും മെയ് 28നും 29നും വടകര ക്രാഫ്റ്റ് വില്ലേജിലെ സര്‍ഗാലയയില്‍ നടക്കും. സര്‍വീസില്‍നിന്നു വിരമിക്കുന്ന അസോസിയേഷന്‍ മുന്‍ജനറല്‍ സെക്രട്ടറി വി.കെ. അജിത്കുമാര്‍, മുന്‍സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധാകരന്‍ എസ്, മുന്‍സംസ്ഥാനവൈസ്പ്രസിഡന്റ് സാബു ജോസഫ് എന്നിവര്‍ക്കാണു യാത്രയയപ്പ്.
28നു രാവിലെ 11 മണിക്ക്് ഓപ്പണ്‍ ഫോറം ആരംഭിക്കും. കേന്ദ്രസഹകരണമന്ത്രാലയവും കേരളവും എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം. ഇതില്‍ സംസ്ഥാനവൈസ് പ്രസിഡന്റ് ലത .കെ. അധ്യക്ഷത വഹിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി, കുരുവാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രഹ്‌മണ്യന്‍, കാരശ്ശേരി സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍, പെരുമണ്ണ സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ രാജേഷ് കെ.സി, കോഴിക്കോട് ജില്ല കലക്ഷന്‍ ഏജന്റ്‌സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ദിനേശ് പെരുമണ്ണ, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, അസോസിയേഷന്‍ സംസ്ഥാനജോയിന്റ് സെക്രട്ടറി സിബു എസ്.പി. കുറുപ്പ്, സംസ്ഥാനസെക്രട്ടറി നംഷീദ് എം. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉച്ചക്കു രണ്ടുമണിക്കു യാത്രയയപ്പുസമ്മേളനം കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ശില്‍പശാലയുടെ ഉദ്ഘാടനം കെ.കെ. രമ എം.എല്‍.എ  നിര്‍വഹിക്കും. അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്‍. ശിവകുമാര്‍, പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സബീഷ് കുന്നങ്കോത്ത്, അസോസിയേഷന്‍ മുന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജഫേഴ്‌സണ്‍, മുന്‍സംസ്ഥാനപ്രസിഡന്റ് സി. സുനില്‍കുമാര്‍, മുന്‍സംസ്ഥാനജനറല്‍ സെക്രട്ടറി എം. രാജേഷ്‌കുമാര്‍, മുന്‍ജനറല്‍ സെക്രട്ടറിമാരായ പി.കെ. മോഹനന്‍, ശ്രീകുമാരന്‍നായര്‍, സംസ്ഥാനവൈസ്പ്രസിഡന്റ് സെബാസ്റ്റ്യന്‍ മൈക്കിള്‍, സംസ്ഥാനസെക്രട്ടറിമാരായ ഷാജി എസ്, ബിജു.ഡി. കുറ്റിക്കാട്ട്, കോഴിക്കോട് ജില്ലാപ്രസിഡന്റ് പ്രശാന്ത് പി, സംസ്ഥാനജനറല്‍സെക്രട്ടറി കെ.വി. ജയേഷ്, സംസ്ഥാനട്രഷറര്‍ പ്രിയേഷ് സി.പി, എന്നിവര്‍ സംസാരിക്കും.
29നു രാവിലെ 8.30ന് ജെ.സി.ഐ. നാഷണല്‍ ട്രെയിനര്‍ ഡോ. സുനില്‍കുമാര്‍ യെമ്മെന്‍ നേതൃത്വപരിശീലനക്ലാസ് നയിക്കും. സഹകരണധാര പത്രീധിപര്‍ യു.എം. ഷാജി അധ്യക്ഷനായിരിക്കും. അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കൃഷ്ണകുമാര്‍ കെ, ജോയിന്‍ര് സെക്രട്ടറി സുശീല എന്നിവര്‍ സംസാരിക്കും.