കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്വർണ്ണപ്പതക്കം; ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു

Moonamvazhi

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2024 മാർച്ചിലെ       എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.

നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് 2024 ജൂൺ 30നു മുമ്പായി സമർപ്പിക്കണം. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർ കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും, കോഴിക്കോട്, പാലക്കാട്,  മലപ്പുറം, ജില്ലക്കാർ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാർ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുമാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോറം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. അപേക്ഷാ ഫോറം തപാലിൽ ആവശ്യ     മുള്ളവർ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യൂട്ടീവ്    ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ – 670001 എന്ന വിലാസത്തിൽ അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക്: കണ്ണൂർ- 0497 2702995, കോഴിക്കോട്- 0496 2984709, എറണാകുളം- 0484 2374935, തിരുവനന്തപുരം- 0471 2331958

Click here for more details :MVR-Scheme

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.