ഇളമ്പ സംഘം പ്രതിഭാസംഗമം നടത്തി

moonamvazhi

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഇളമ്പ റൂറല്‍ സഹകരണസംഘം പ്രതിഭാ സംഗമവും ഉമ്മന്‍ചാണ്ടി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവിതരണവും നടത്തി. പള്ളിയറക്ഷേത്ര ഓഡിറ്റോറിയത്തില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പുരസ്‌കാരവിതരണവും അവര്‍ നിര്‍വഹിച്ചു. മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ എസ്.എസ്.എല്‍.സിക്കും ഹയര്‍സെക്കണ്ടറിക്കും സി.ബി.എസ്.ഇ. പരീക്ഷകള്‍ക്കും എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു. സംഘം പ്രസിഡന്റ് എം. ബിന്ദു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുന്‍സെക്രട്ടറി എം.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണസംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണിക്കൃഷ്ണന്‍, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പള്ളിയറ ശശി, ബ്ലോക്കുപഞ്ചായത്തംഗം കരുണാകരന്‍നായര്‍, പഞ്ചായത്തു വികസനസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പൂവണത്തുംമൂട് മണികണ്ഠന്‍, മുന്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആര്‍.എസ്. വിജയകുമാരി, എ.കെ.സി. സംഘം മുന്‍പ്രസിഡന്റ് സബീല, സെക്രട്ടറി എസ്.മഞ്ജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.