കണ്‍സോര്‍ഷ്യം വായ്പയിലെ സര്‍ക്കാരിന്റെ പ്രധാന കടം പെന്‍ഷന്‍ വിതരണത്തിന് നല്‍കിയ വായപ

moonamvazhi

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സര്‍ക്കാര്‍ എടുത്തത് 17467 കോടിരൂപ. 2018 മുതലുള്ള കണക്കാണിത്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം ചെയ്യാനുമാണ് പ്രധാനമായും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുള്ളത്. ഈ രണ്ടിനങ്ങളിലൂമായാണ് 17467 കോടിരൂപ സര്‍ക്കാര്‍ വായ്പ എടുത്തിട്ടുള്ളത്.

സമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണത്തിന് 2018 ആഗസ്റ്റ് മുതല്‍ 2024 ഫിബ്രവരി മാസവരെ 12,986.74 കോടിരൂപയാണ് സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിട്ടുള്ളത്. 2018 ഫിബ്രവരി മുതല്‍ 2024 മെയ് വരെ 4480.28 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുള്ളത്. ഈ രണ്ടുവായ്പകള്‍ക്കും 9.1 ശതമാനം പലിശനല്‍കുന്നത്. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള വായ്പയുടെ കാലാവധി ഒരുവര്‍ഷവും കെ.എസ്.ആര്‍.ടി. പെന്‍ഷനുള്ള വായ്പയുടെ കാലാവധി ആറുമാസവുമാണ്.

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കമ്പനിയാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ വാങ്ങിയത്. ഇതില്‍ 60 കോടിരൂപവരെ വായ്പ നല്‍കിയ ബാങ്കുകളുണ്ട്. വായ്പയുടെ കാലാവധി തീരുമ്പോള്‍ ഒന്നിച്ച് തിരിച്ചുനല്‍കുമെന്നാണ് വ്യവസ്ഥ. പലിശ മാസാടിസ്ഥാനത്തില്‍ കണക്കാക്കി നല്‍കും. പലിശ മുടക്കമില്ലാതെ ബാങ്കുകള്‍ക്ക് ലഭിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വായ്പയുടെ തിരിച്ചടവ് പൂര്‍ണമായി നടത്തിയിട്ടില്ല. പണം തിരിച്ചാവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് മാത്രമാണ് നല്‍കിയത്. അല്ലാത്ത ബാങ്കുകളുടെ തിരിച്ചടവ് കാലാവധി ഒരുവര്‍ഷം കൂടി നീട്ടി പലിശ നല്‍കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.