സഹകരണബാങ്കുകളുടെ 1436 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി
- 2023-24ല്‍ സഹകരണബാങ്കുകളില്‍നിന്നു പ്രീമിയമായി കിട്ടിയത് 1336 കോടി രൂപ30
- സഹകരണബാങ്കുകള്‍ക്ക് രജിസ്ട്രേഷന് നഷ്ടപ്പെട്ടതിനാല്‍ ക്ലെയിംതുക വര്‍ധിച്ചു
- ഡി.ഐ.സി.ജി.സി.യുടെ ഇന്‍ഷുറന്‍സ് എടുത്തത് 1857 സഹകരണബാങ്കുകള്‍
നിക്ഷേപഇന്‍ഷുറന്‍സ്-വായ്പാഗ്യാ
2023-24ല്‍ സഹകരണബാങ്കുകളില്‍നിന്നു പ്രീമിയമായി 1336 കോടി രൂപ ഇന്‍ഷുറന്‍സ്-വായ്പാ ഗ്യാരന്റി കോര്‍പറേഷനു കിട്ടി. വാണിജ്യബാങ്കുകളില്‍നിന്നു കിട്ടിയത് 22,543 കോടിയാണ്. മേഖലാഗ്രാമീണബാങ്കുകളിലും പ്രാദേശിക ഏരിയാബാങ്കുകളിലുംനിന്നു കിട്ടിയതും ഇതില്‍പെടും. ആകെ കിട്ടിയ പ്രീമിയം 23,879 കോടിയാണ്. ഇതില്‍ 94.4 ശതമാനവും വാണിജ്യബാങ്കുകളില്നിന്നാണ്. 5.6 ശതമാനം സഹകരണബാങ്കുകളില്നിന്നും. 2024ല്‍ 30 സഹകരണബാങ്കുകള്‍ക്കു രജിസ്ട്രേഷന് ഇല്ലാതായി. ഇതാണു കോര്‍പറേഷന്റെ ബാധ്യത വര്‍ധിപ്പിച്ചത്. 1857 സഹകരണബാങ്കുകളും 140 വാണിജ്യബാങ്കുകളുമാണു കോര്‍പറേഷന്റെ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളത്. 1857 സഹകരണബാങ്കുകളില്‍ 1472 അര്‍ബന്‍ സഹകരണബാങ്കുകളും 352 ജില്ലാകേന്ദ്രസഹകരണബാങ്കുകളും 33 സംസ്ഥാനസഹകരണബാങ്കുകളുംപെടും. 2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇവയെല്ലാംകൂടി 7,44,457 കോടിയുടെ നിക്ഷേപവും 11,77,122 കോടിയുടെ അസസ്ചെയ്യാവുന്ന നിക്ഷേപവും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന,ജില്ലാ,കേന്ദ്ര,പ്രാഥമി