2000ടണ്‍ വെളുത്തഅരി കയറ്റിയയക്കാന്‍  സഹകരണസ്ഥാപനത്തിന് അനുമതി

moonamvazhi
ദേശിയ സഹകരണ കയറ്റുമതി ലിമറ്റഡിലൂടെ (എന്‍.സി.ഇ.എല്‍) ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവിയിലേക്കും സിംബാബ്‌വെയിലേക്കും 2000 ടണ്‍ ബസ്മതിയിതര വെളുത്തഅരി കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ആഭ്യന്തരവിതരണം ശക്തിപ്പെടുത്തുന്നതിനായി 2023ജൂലൈ 20മുതല്‍ ബസ്മതിയിതര വെളുത്തഅരിയുടെ കയറ്റുമതി നിരോധിച്ചിരിക്കയാണെങ്കിലും ചില രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് പ്രത്യേകാനുമതി. സമുദ്രാതിര്‍ത്തിയില്ലാത്ത രാജ്യമാണു മലാവി. ദക്ഷിണാഫ്രിക്കന്‍രാജ്യമാണു സിംബാബ്‌വെ. ഓരോരാജ്യത്തേക്കും 1000ടണ്‍ വീതമാണ് അയക്കുക. നേരത്തേ, നേപ്പാള്‍, കാമറൂണ്‍, കോട്ടെ ഡി ഐവോര്‍, ഗിനിയ, മലേഷ്യ, ഫിലിപ്പീന്‍സ്, സെയ്‌ഷെല്‍സ് എന്നിവിടങ്ങളിലേക്കും ഇത്തരം കയറ്റുമതി അനുവദിച്ചിട്ടുണ്ട്.