കൊണ്ടുനടക്കാവുന്ന ട്രാഫിക് ലൈറ്റുമായി സഹകരണഎന്‍ജിനിയറിങ് കോളേജ്  വിദ്യാര്‍ഥികള്‍ 

moonamvazhi
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) കിഴിലുള്ള തലശ്ശേരി എന്‍ജിനിയറിങ് കോളേജിലെ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പോര്‍ട്ടബിള്‍ കാല്‍നട ട്രാഫിക ലൈറ്റ്  രൂപകല്‍പന ചെയ്തു പ്രദര്‍ശിപ്പിച്ചു. സിവില്‍ വിഭാഗം മേധാവി പ്രൊഫ. പി. റിനിതയുടെ മാര്‍ഗനിര്‍ദേശത്തില്‍ കെ.എം. അരുണ്‍, പി.പി. മുഹമ്മദ് ആദില്‍, മുക്ത രഞ്ജിത്ത്, സൗരവ് കൃഷ്ണന്‍, ടി. നിരഞ്ജന എന്നിവരാണിതു തയ്യാറാക്കിയത്. റോഡു കുറുകെ കടക്കുമ്പോഴുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണു പ്രോജക്ടിനു പ്രേരകം. തിരക്കുള്ളിടങ്ങളില്‍ സ്ഥാപിക്കാനും ആവശ്യം കഴിയുമ്പോള്‍ എളുപ്പം കൊണ്ടുപോകാനും കഴിയും. കതിരൂര്‍ പഞ്ചായത്ത് ഓഫീസിലാണ് ഇതിന്റെ പ്രദര്‍ശനം നടന്നത്. പഞ്ചായത്തുപ്രസിഡന്റ് സനല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. പി. രാജീവ്, ആര്‍ക്കിടെക്ട് പ്രവീണ്‍ ചന്ദ്ര എന്നിവര്‍ സംസാരിച്ചു.