ഐ.സി.എമ്മില്‍ സിഡി.പി, പി.ഡി.പി. പരിശീലനങ്ങള്‍

moonamvazhi

തിരുവനന്തപുരം പൂജപ്പുരയില്‍ ദേശീയസഹകരണപരിശീലനകൗണ്‍സിലിന്റെ (എന്‍.സി.സിടി) കീഴിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.എം)കരിയര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (സി.ഡി.പി), പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (പി.ഡി.പി) എന്നിവയില്‍ പരിശീലനം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

സെപ്റ്റംബര്‍ ഒമ്പതുമുതല്‍ 13വരെയാണു സി.ഡി.പി. പരിശീലനം. കേരളത്തിലെ പ്രാഥമികസഹകരണബാങ്കുകളിലെയും പ്രാഥമികസഹകരണസംഘങ്ങളിലെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റം, ഇന്‍ക്രിമെന്റ് എന്നിവയ്ക്കു സഹായകമായ പരിശീലനമാണിത്. 5000 രൂപയാണു ഫീ. 18%ജി.എസ്.ടി.യും അടയ്ക്കണം.ഫോണ്‍: 9946793893, 9495953602.

സെപ്റ്റംബര്‍ 23മുതല്‍ 28വരെയാണു പി.ഡി.പി. പരിശീലനം. കേരളത്തിലെ പ്രാഥമികസഹകരണസംഘങ്ങളിലെയും പ്രാഥമികസഹകരണബാങ്കുകളിലെയും സൂപ്പര്‍വൈസറി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും ഉപകരിക്കുന്ന പരിശീലനമാണിത്. 6000 രൂപയാണു ഫീസ്. 18% ജി.എസ്.ടി.യുമുണ്ട്. ഫോണ്‍: 9447270267,9946793893.