ഐ.സി.എം. സഹകരണ സെമിനാറിലേക്കു പ്രബന്ധങ്ങള്‍ ക്ഷണിച്ചു

moonamvazhi

ദേശീയ സഹകരണ പരിശീലനകണ്‍സിലിന്റെ (എന്‍.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) സഹകരണവാരാഘാഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ സഹകരണസ്ഥാപനങ്ങളുടെ ബഹുമുഖമായ പങ്കിനെപ്പറ്റി നടത്തുന്ന ഏകദിന സംസ്ഥാനസെമിനാറിലേക്കു പ്രബന്ധങ്ങള്‍ ക്ഷണിച്ചു. സ്വയംപര്യാപ്തഭാരതം കെട്ടിപ്പടുക്കുന്നതില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്ക്, യുവാക്കളും സഹകരണസ്ഥാപനങ്ങളും:തൊഴിലിന്റെയും ഇന്നൊവേഷന്റെയും ഭാവി, ഇന്ത്യയില്‍ സുസ്ഥിരവികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സഹകരണസ്ഥാപനങ്ങള്‍ക്കുള്ള പങ്ക്, സാമ്പത്തികഉള്‍ച്ചേര്‍ക്കലും സഹകരണസ്ഥാപനങ്ങളും: ഗ്രാമീണഇന്ത്യയിലെ സമതുലിതവളര്‍ച്ചയുടെ പാത, സഹകരണപ്രസ്ഥാനങ്ങളിലൂടെ സ്ത്രീശാക്തീകരണം: സുസ്ഥിരസാമൂഹികവികസനത്തിലേക്ക് ഒരു ചുവടുവയ്പ് എന്നിവയാണു മുഖ്യവിഷയങ്ങള്‍. ഇംഗ്ലീഷിലാണു പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടത്. നവംബര്‍ ഒന്നിനകം പ്രബന്ധസംഗ്രഹം സമര്‍പ്പിക്കണം. നവംബര്‍ മൂന്നിനു പ്രബന്ധം സ്വീകരിക്കുന്നതുസംബന്ധിച്ച അറിയിപ്പു ലഭിക്കും. നവംബര്‍ 10നകം പൂര്‍ണപ്രബന്ധം സമര്‍പ്പിക്കണം.

സംഗ്രഹം 250 വാക്കില്‍ കൂടരുത്. ഇത് [email protected]ലാണു സമര്‍പ്പിക്കേണ്ടത്. പ്രബന്ധം സ്വീകരിച്ചതായി അറിയിപ്പു കിട്ടിയാല്‍ 150രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം രജിസ്‌ട്രേഷന്‍ ഇലക്ട്രോണിക്കലായി (ഗൂഗിള്‍ ഫോം)സമര്‍പ്പിക്കയും വേണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലയിന്‍കീഴ് ശാഖയിലെ 37655443762 എന്ന അക്കൗണ്ടിലാണു പണമടക്കേണ്ടത്. (ഐ.എഫ്.എസ്.സി. കോഡ് SBIN0070738 ആണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ പൂര്‍ണപ്രബന്ധം [email protected] ലേക്ക് അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ 9947855757,9400581297,7736984928 എന്നീ നമ്പരുകളില്‍ അറിയാം.

മൈക്രോസോഫ്റ്റ് വേഡ്‌ഫോര്‍മാറ്റിലാണു പ്രബന്ധം സമര്‍പ്പിക്കേണ്ടത്. ഇത് 3500-4500 വാക്കില്‍ കവിയരുത്. നവംബര്‍ 14നു 11 മുതല്‍ രണ്ടുവരെയാണു പ്രബന്ധാവതരണം. ഓരോ അവതരണത്തിനും 10-15മിനിറ്റ് ആണ് അനുവദിക്കുക. ഏറ്റവും നല്ല പ്രബന്ധത്തിനു ക്യാഷ്അവാര്‍ഡ് നല്‍കും. പ്രബന്ധം അവതരിപ്പിക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഐ.സി.എമ്മിലെ എച്ച്.ഡി.സി.എം. 32-ാംബാച്ച് വിദ്യാര്‍ഥികളാണ് അവിടത്തെ 71-ാംസഹകരണവാരാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. സഹകരണപ്രദര്‍ശനം, അന്തര്‍സ്‌കൂള്‍ പരിപാടികള്‍, ചര്‍ച്ച തുടങ്ങിയവയും നവംബര്‍ 14മുതല്‍ 20വരെ നടക്കുന്ന സഹകരണവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.