പത്തനാപുരം സഹകരണ എഞ്ചിനിയറിങ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണ അക്കാദമിയുടെ (കേപ്) പത്തനാപുരത്തെ എഞ്ചിനിയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് (ഇ.ഇ), ഇലക്ട്രോണിക്‌സ് ആന്റ് കമ്മൂണിക്കേഷന്‍ (ഇ.സി), റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍.പി.എ) എന്നീ ഡിപ്ലോമാ കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ നടത്തും. പത്താംക്ലാസ്സോ പ്ലസ്ടുവോ പാസ്സായവര്‍ക്കു ശ്രമിക്കാം. പ്ലസ്ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ.ക്കാര്‍ക്കു ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനും സൗകര്യമുണ്ട്. ഫോണ്‍: 9539872626 (ഇ.ഇ), 9746577754 (ആര്‍.പി.എ.ക്കും ഇ.സി.ക്കും)