കൊല്ലം ജില്ലാ സഹകരണ ആശുപത്രിസംഘം വിവിധ തസ്തികകളില്‍ 18 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു
എന്‍.എസ്. സഹകരണആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലം ജില്ലാസഹകരണആശുപത്രിസംഘം (ക്യു-952) വിവിധ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒക്ടോബര്‍ 18 വെള്ളിയാഴ്ച കൊല്ലം പാലത്തറയിലെ എന്‍.എസ്. സഹകരണാശുപത്രി കാമ്പസിലുള്ള സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലാണിത്. രാവിലെ ഒമ്പതിനു തുടങ്ങും.
ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ. സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചുള്ള പ്രായപരിധിയിലുള്ളവരെയാണു പരിഗണിക്കുക. ജനനത്തിയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്പ്പുകളുമായാണു വരേണ്ടത്. ഫോണ്‍: 04742723931, 2723220. വെബ്സൈറ്റ്: www.nshospital.org ഇമെയില്‍: [email protected]
ഫയര്‍ ആന്റ് സേഫ്റ്റിയില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ഡിപ്ലോമയും എന്‍.ഇ.ബി.ഒ.എസ്.എച്ചും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണു ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ക്കു വേണ്ട യോഗ്യത. ഒക്യുപ്പേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തരബിരുദം/ബിരുദവും ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണു ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിനു വേണ്ട യോഗ്യത. ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജി/സ്പീച്ച് ആന്റ് ഹിയറിങ് എന്നിവയിലുള്ള ബിരുദവും സ്പീച്ച് തെറാപ്പിസ്റ്റായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണു സ്പീച്ച് തെറാപ്പിസ്റ്റിനു വേണ്ട യോഗ്യത. ഫിസിയോതെറാപ്പിയില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണു ഫിസിയോതെറാപ്പിസ്റ്റിനുവേണ്ട യോഗ്യത. ബിരുദവും ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്പോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്ക്കുവേണ്ട യോഗ്യത.
ബിരുദവും മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനില്‍ സര്‍ക്കാര്‍ അംഗീകൃതയോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണു മെഡിക്കല്‍ ട്രാന്സ്ക്രിഷനിസ്റ്റിനുവേണ്ട യോഗ്യത.