തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരന്‍നായര്‍ക്ക് സി.പി.മേനോന്‍പുരസ്‌കാരം

moonamvazhi
തൃക്കാക്കര മുനിസിപ്പല്‍ സഹകരണആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരന്‍നായര്‍ക്ക് വൈജ്ഞാനികസാഹിത്യരചനകള്‍ക്കു നല്‍കിവരുന്ന ഡോ.സി.പിമേനോന്‍പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വ്യവസായവികസനചരിത്രവും ഭാവിപരിപ്രേക്ഷ്യവും എന്ന കൃതിക്കാണു പുരസ്‌കാരം.
കെ.പ്രഭാവതിമേനോന്‍ (ശാസ്ത്രവികൃതികള്‍, സുകൃതികള്‍, കെടുതികള്‍), കെ.സി. നാരായണന്‍ (മഹാഭാരതം ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍), ജെ. ദേവിക (നിരന്തരപ്രതിപക്ഷം), സുലോചനാ നാലപ്പാട്ട് (കമലാദാസ് മൈസിസ്റ്റര്‍), പ്രേമാജയകുമാര്‍ (നെക്റ്റാര്‍ ഫ്രം സീ ഓഫ് ഫയര്‍ – വിവര്‍ത്തനം) എന്നിവരാണു മറ്റുപുരസ്‌കാരജേതാക്കള്‍.
ഒക്ടോബര്‍ 17നു വൈകിട്ടു 4.30നു കുസാറ്റ് ഹിന്ദിവിഭാഗം ഓഡിറ്റോറിയത്തില്‍ വൈസ്ചാന്‍സലര്‍ ജുനൈദ് ബുഷ്‌രി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും