കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണാശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍

moonamvazhi

കൊച്ചിന്‍ സഹകരണആശുപത്രിസംഘത്തിന്റെ (ഇ-288) ഉടമസ്ഥതയിലുള്ള എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് – എന്‍.എ.ബി.എച്ച് – അക്രഡിറ്റേഷന്‍ ലഭിച്ചു. ഇന്ത്യാഗുണനിലവാരകൗണ്‍സില്‍ (ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ) ആരോഗ്യപരിചരണസ്ഥാപനങ്ങളുടെ മികവു വിലയിരുത്താന്‍ സ്ഥാപിച്ചിട്ടുള്ള സമിതിയാണ് എന്‍.എ.ബി.എച്ച്.  ഈ അംഗീകാരം നേടാന്‍ സഹകരിച്ച എല്ലാവര്‍ക്കും ആശുപത്രിസംഘം ചെയര്‍മാന്‍ അജയ് തറയില്‍ നന്ദി അറിയിച്ചു.