ദേശീയസഹകരണനയം മൂന്നു മാസത്തിനകം

moonamvazhi

പുതിയ ദേശീയസഹകരണനയം മൂന്നുമാസത്തിനകം പ്രഖ്യാപിക്കും. സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തോടെ സഹകരണത്തെ സാമ്പത്തികവികസനമാതൃകയായി അവതരിപ്പിക്കുന്നതും സഹകരണപ്രസ്ഥാനത്തെ താഴെത്തട്ടിലേക്കു വ്യാപിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കും നയം.

കേന്ദ്രസഹകരണസെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനി അറിയിച്ചതാണിത്. മുന്‍കേന്ദ്രമന്ത്രി സുരേഷ്പ്രഭുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ബന്ധപ്പെട്ടവരുമായൊക്കെ ചര്‍ച്ച നടത്തി നയത്തിന്റെ കരടു തയ്യാറാക്കി. അന്തിമരൂപം നല്‍കാനുള്ള ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്. 2025 ഫെബ്രുവരിയോടെ 65,000 പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാകുമെന്നും ഭൂട്ടാനി അറിയിച്ചു.