ലോകസഹകരണസമ്മേളനം നവംബറില്‍ ഡല്‍ഹിയില്‍
അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐ.സി.എ) പൊതുസഭയും ആഗോളസമ്മേളനവും നവംബര്‍ 25 മുതല്‍ 30 വരെ ഡല്‍ഹിയില്‍ നടക്കും. ആദ്യമായാണ് ഇന്ത്യ ഇതിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ട്. നൂറില്‍പ്പരം രാജ്യങ്ങളില്‍നിന്നായി ആയിരത്തില്‍പരം വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ലോകസഹകരണപ്രസ്ഥാനത്തിന്റെ ശബ്ദമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രസംഘടനയാണ് ഐ.സി.എ.