സഹകരണകയറ്റുമതി സ്ഥാപനം വഴി 1000 ടണ്‍ വെള്ളയരി കയറ്റുമതി ചെയ്യും

moonamvazhi

ദേശീയ സഹകരണകയറ്റുമതി സ്ഥാപനം (എന്‍.സി.ഇ.എല്‍) വഴി നമീബിയയിലേക്കു ബസ്മിതിയിനത്തില്‍പ്പെടാത്ത 1000 ടണ്‍ വെള്ളയരി കയറ്റുമതി ചെയ്യാന്‍ വിദേശവ്യാപാരഡയറക്ടറേറ്റ് ജനറല്‍ അനുമതി നല്‍കി. 2023 ജൂലൈയില്‍ ഇത്തരം അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. എങ്കിലും, മറ്റുരാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമാണെങ്കില്‍ അവയുടെ അഭ്യര്‍ഥനപ്രകാരം കയറ്റുമതി ചെയ്യാവുന്നതാണെന്നു നിരോധനഉത്തരവിലുണ്ടായിരുന്നു. അതുപ്രകാരം മേയില്‍ 14,000ടണ്‍ മൗറീഷ്യസിലേക്കു കയറ്റുമതി ചെയ്തിരുന്നു.

2023-24ല്‍ 852.53 ദശലക്ഷം ഡോളറിന്റെ വെളളയരി ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.  ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍-മേയിലെ കയറ്റുമതി 122.7 ദശലക്ഷം ഡോളറിന്റെതാണ്. ആഭ്യന്തരവിപണിയില്‍ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമാണു കയറ്റുമതി നിരോധിച്ചത്.