മില്‍മ ഇളനീര്‍ ഐസ്‌ക്രീം വിപണിയിലിറക്കി

moonamvazhi

മില്‍മ എറണാകുളം മേഖലായൂണിയന്‍ കരിക്കിന്റെ രുചിയുള്ള ഇളനീര്‍ പ്രീമിയം ഐസ്‌ക്രീം (ടെണ്ടര്‍ കോക്കനട്ട് ഐസ്‌ക്രീം) വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി ഹോട്ടല്‍ ഹയാത്തില്‍ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ ഐഷ്യാ-പസിഫിക് മേഖലാസമ്മേളനത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയാണി വിപണനം ഉദ്ഘാടനം ചെയ്തു. മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചു. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി, തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, സംസ്ഥാന ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, ദേശീയക്ഷീരവികസനബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമി ജേക്കബ്, മില്‍മ എറണാകുളം മേഖലായൂണിയന്‍ മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.