മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ഷന്‍ കൗണ്‍സില്‍ സഹകാരി സംഗമം നടത്തി

moonamvazhi

സഹകരണ സ്ഥാപനങ്ങളിലെ ഭരണരംഗത്ത് യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുന്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ഷന്‍ കൗണ്‍സിലിന്റെ അഭിമുഖത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ചേര്‍ന്ന സഹകാരി സംഗമം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞതേയുള്ളൂ. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. കേരള ബാങ്കിന്റെ രൂപീകരണത്തോടെ എല്ലാം അവസാനിച്ചു എന്ന ധാരണ വേണ്ട. മിസലേനിയസ് സംഘങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒരു നിയമ നടപടിയും സര്‍ക്കാര്‍ കൊണ്ടുവരികയില്ല. – കടംപളളി പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, മുന്‍മന്ത്രി ഡോ.എ.നീലലോഹിതദാസ്, ജെ.ആര്‍.പത്മകുമാര്‍, കരകുളം വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.’മിസലേനിയസ് സഹകരണ സംഘങ്ങള്‍ – വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയം ACSTI ഡയറക്ടര്‍ ബി.പി.പിള്ള അവതരിപ്പിച്ചു. ബിജു പരവത്ത് (മാതൃഭൂമി) മുഖ്യപ്രഭാഷണം നടത്തി. എന്‍.എം.നായര്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!