കെയർ ഹോം – രണ്ടാംഘട്ട ഉദ്ഘാടനം മാർച്ച് 28 ന് തൃശൂരിൽ: ആദ്യഘട്ടത്തിൽ 2086 വീടുകൾ നിർമ്മിച്ചതായി സഹകരണ വകുപ്പ് മന്ത്രി.

adminmoonam

സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട പ്രഖ്യാപനവും മാർച്ച് 28ന് രാവിലെ 11.30 ന് തൃശൂർ ലുലു കൺവെൻഷ്ണൽ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണവകുപ്പ് മന്ത്രി കടംകപിള്ളി സുരേന്ദ്രൻ അറിയിച്ചു.

മന്ത്രിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിപുലമായ രീതിയിൽ കെയർ ഹോം പൂർത്തീകരണ പ്രഖ്യാപനം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തുകയും പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കെയർ ഹോം പദ്ധതിയിൽ പങ്കാളികളായ മുഴുവൻപേരെയും ചടങ്ങിൽ ആദരിക്കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് അറിയിച്ചു. വീടുകളുടെ നിർമ്മാണത്തിൽ പങ്കാളികളായ 842 സഹകരണ സംഘങ്ങൾ, പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായം നൽകിയ കിലകേപ്പ്, എഞ്ചിനീയറിംങ് കോളേജുകൾ, യുഎൽസിസിഎസ്, നിർമ്മിതി, കോസ്റ്റ്ഫോർഡ് എന്നിവരെ മെമന്റോ നൽകിയാണ് ആദരിക്കുക. കൂടാതെ കെയർ ഹോം പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഹെൽത്ത് കാർഡ്, പ്രഥമ ശുശ്രൂഷാ കിറ്റ്, വെള്ളം കയറാത്ത ഫയൽഫോൾഡർ എന്നിവയും വിതരണം ചെയ്യും

കെയർ ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കടുക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു.

2018 ലേത് സമാനതകളില്ലാത്ത പ്രളയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 31,000 കോടിയാണ് കേരളത്തിന് പ്രളയത്തിലൂടെ നഷ്ടമായത്. 13,000 വീടുകൾ തകർന്നു. സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിവിധ ഡിപ്പാർമെന്റുകളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സഹായം ലഭിച്ചു. സഹകരണവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല സംഘടനകളും മികച്ച രീതിയിൽ സഹകരിച്ചു. അങ്ങനെയാണ് സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതി വൻ വിജയമായതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്താകമാനം വ്യത്യസ്ഥമായ 2086 വീടുകളാണ് കെയർ ഹോം പദ്ധതിയിലൂടെ നിർമ്മിച്ചത്. സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതി മാതൃകാപരമാണെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ കളക്ടർ എസ് ഷാനവാസ്, കോ.ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റാർ ഡോ പി.കെ ജയശ്രീ, മേയർ അജിതാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സഹകരണ സംഘം പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!